പശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രിപെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി നയാരരണ്ട് മാസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്ന് കേന്ദ്രസർക്കാർകേന്ദ്രസര്‍ക്കാരിന്റെ ധന കമ്മി കുറയുമെന്ന് ഫിനാൻസ് ബില്‍വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോ

ഹൈഡ്രജന്‍ ഇന്ധനമാക്കി വിമാനം പറത്താനൊരുങ്ങി യൂനിവേഴ്‌സല്‍ ഹൈഡ്രജന്‍

ഹൈഡ്രജന്‍ ഇന്ധനമാക്കിക്കൊണ്ട് നാല്‍പതിലേറെ യാത്രികരെ വഹിക്കാന്‍ ശേഷിയുള്ള വിമാനം പറത്താനൊരുങ്ങി യൂനിവേഴ്‌സല്‍ ഹൈഡ്രജന്‍.

പരീക്ഷണാടിസ്ഥാനത്തില്‍ ഹൈഡ്രജന്‍ ഇന്ധനമാക്കിയുള്ള വിമാനങ്ങള്‍ പറത്തുന്നതിന് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ ലൈസന്‍സ് യൂനിവേഴ്‌സല്‍ ഹൈഡ്രജന് ലഭിച്ചുവെന്ന വാര്‍ത്തകള്‍ വരുന്നതിന് പിന്നാലെയാണ് ഹൈഡ്രജന്‍ വിമാനം പറത്താന്‍ തയാറെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

പരീക്ഷണ പറക്കല്‍ വിജയകരമായാല്‍ ഹൈഡ്രജന്‍ ഇന്ധനമാക്കിക്കൊണ്ട് ഇതുവരെ പറത്തിയതില്‍ വച്ച് ഏറ്റവും വലിയ വിമാനമെന്ന റെക്കോർഡും യൂനിവേഴ്‌സല്‍ ഹൈഡ്രജന് സ്വന്തമാവും.

മലിനീകരണമില്ലാത്ത ഹൈഡ്രജന്‍ ഇന്ധനത്തില്‍ പറക്കുന്ന വിമാനങ്ങള്‍ യാഥാര്‍ഥ്യമാക്കുകയെന്ന ലക്ഷ്യത്തില്‍ 2020ലാണ് കാലിഫോര്‍ണിയ ആസ്ഥാനമാക്കി യൂനിവേഴ്‌സല്‍ ഹൈഡ്രജന്‍ കമ്പനി സ്ഥാപിക്കുന്നത്.

ഹൈഡ്രജന്‍ വിമാനം പറത്താനുള്ള അനുമതി ലഭിക്കുകയും ആദ്യ പരീക്ഷണ പറക്കലിന് ഒരുങ്ങുകയും ചെയ്തതോടെ യൂനിവേഴ്‌സല്‍ ഹൈഡ്രജന്‍ ലക്ഷ്യത്തോട് അത്രയും അടുത്തിരിക്കുകയാണ്. കരയില്‍ ഓടിക്കുന്നതിന്റേയും ചെറിയ വേഗതയില്‍ സഞ്ചരിക്കുന്നതിന്റേയും പരീക്ഷണങ്ങളില്‍ യൂനിവേഴ്‌സല്‍ ഹൈഡ്രജന്‍ ഇതിനകം തന്നെ വിജയിച്ചിട്ടുണ്ട്.

പരമ്പരാഗത വിമാന എൻജിനുകളെ ഹൈഡ്രജന്‍ ഇന്ധനത്തിലേക്ക് മാറ്റാനാവുന്ന എടിആര്‍ 72-60 എന്ന കണ്‍വേര്‍ഷന്‍ കിറ്റാണ് യൂനിവേഴ്‌സല്‍ ഹൈഡ്രജന്റെ ആദ്യ ഉത്പന്നം. 44 മുതല്‍ 78 യാത്രക്കാരെ വരെ വഹിക്കാവുന്ന വിമാനങ്ങളില്‍ ഈ കിറ്റ് ഉപയോഗിക്കാനാവും. തങ്ങളുടെ ഈ ഉത്പന്നത്തിന് 2025 ആകുമ്പോഴേക്കും വില്‍പനാനുമതി ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

യൂനിവേഴ്‌സല്‍ ഹൈഡ്രജന്‍ ഡാഷ് 300 എന്ന വിമാനത്തെയാണ് ഹൈഡ്രജന്‍ ഇന്ധനമാക്കി പരീക്ഷണ പറക്കല്‍ നടത്തുക. നാല്‍പതിലേറെ യാത്രികരെ വഹിക്കാന്‍ ശേഷിയുള്ള വിമാനമാണിത്. ഹൈബ്രിഡ് ബാറ്ററി സംവിധാനമല്ല ഈ പരീക്ഷണ വിമാനത്തില്‍ ഉപയോഗിക്കുക.

ഇന്ധന സെല്ലുകളില്‍ നിന്നും ഇലക്ട്രിക് മോട്ടോറിലേക്ക് നേരിട്ട് അയച്ചാണ് മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജം ഈ വിമാനത്തിന് ലഭിക്കുക. ഇതുവഴി വിമാനത്തിന്റെ ഭാരം കുറക്കാനും കാലാവധി വര്‍ധിപ്പിക്കാനും നിര്‍മാതാക്കള്‍ക്ക് സാധിക്കും.

വാഷിങ്ടണിലെ ഗ്രാന്റ് കൗണ്ടി രാജ്യാന്തര വിമാനത്താവളത്തിലാണ് ഹൈഡ്രജന്‍ വിമാനത്തിന്റെ പരീക്ഷണ പറക്കലിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്.

1988ല്‍ സോവിയറ്റ് യൂണിയന്‍ ടുപലോവ് ടി.യു 155 എന്ന വിമാനം ഹൈഡ്രജന്‍ ഇന്ധനമാക്കി പറത്തിയിരുന്നു. അതിന് ശേഷം ആദ്യമായാണ് പൂര്‍ണമായും ഹൈഡ്രജന്‍ ഇന്ധനമാക്കിക്കൊണ്ട് ഒരു യാത്രാ വിമാനം പറന്നുയരാന്‍ പോകുന്നത്.

X
Top