4 രാജ്യങ്ങളിലേക്ക് ഉള്ളി കയറ്റുമതിക്ക് അനുമതിഎണ്ണവില കുറയാനുള്ള സാധ്യത മങ്ങുന്നുക്രൂഡ് ഓയില്‍ ഇറക്കുമതി 21 മാസത്തെ ഉയര്‍ന്ന നിലയില്‍സർക്കാരിന്റെ ആണവോർജ പദ്ധതിയിൽ വമ്പന്മാർ ഭാഗമായേക്കുംസംരംഭകരായി സ്ത്രീകള്‍ വരുന്നത് സന്തോഷം: മുഖ്യമന്ത്രി

ചെലവ് ചുരുക്കൽ: ഉദ്യോഗസ്ഥരുടെ യാത്രയ്ക്കു കർശന നിയന്ത്രണമേർപ്പെടുത്തി കേന്ദ്രം

ന്യൂഡൽഹി: ചെലവ് ചുരുക്കലിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ യാത്ര ധൂർത്തുകൾക്കു കൂച്ചുവിലങ്ങിടാൻ കേന്ദ്രം. യാത്രാ ക്ലാസിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്ക് തെരഞ്ഞെടുക്കാനും, ടൂറുകൾക്കും എൽ.ടി.സിക്കുമായി ഫ്‌ളൈറ്റിന് 21 ദിവസം മുമ്പെങ്കിലും ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ധനമന്ത്രാലയം സർക്കാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. യാത്രയുടെ ഓരോ ഘട്ടത്തിനും ഒരു ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാവൂ എന്നും, ടൂർ പ്രോഗ്രാമിന്റെ അംഗീകാരം പുരോഗമന ഘട്ടത്തിലാണെങ്കിലും ബുക്കിങ് നടത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി.
ബുക്ക് ചെയ്ത ടിക്കറ്റുകൾ അനാവശ്യമായി റദ്ദാക്കരുതെന്നും നിർദേശമുണ്ട്. നിലവിൽ സർക്കാർ ജീവനക്കാർ മൂന്ന് അംഗീകൃത ട്രാവൽ ഏജന്റുമാരായ ബാമർ ലോറി ആൻഡ് കമ്പനി, അശോക് ട്രാവൽ ആൻഡ് ടൂർസ്, ഐ.ആർ.സി.ടി.സി എന്നിവയിൽ നിന്ന് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. പുതുക്കിയ മാർഗനിർദേശങ്ങൾ പ്രകാരം സർക്കാർ അക്കൗണ്ടിൽനിന്ന് ഒരു ഉദ്യോഗസ്ഥൻ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ ബുക്കിങ് നടത്തുകയോ, യാത്രയ്ക്ക് 24 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കുകയോ ചെയ്താൽ കാരണം ബോധ്യപ്പെടുത്തേണ്ടി വരും. ഒരൊറ്റ ടൂറിനുള്ള എല്ലാ ജീവനക്കാരുടെയും ടിക്കറ്റുകൾ ഒരു ട്രാവൽ ഏജന്റ് മുഖേന മാത്രമേ ബുക്ക് ചെയ്യാവൂവെന്നും ഇതിനായി ബുക്കിങ് ഏജന്റിന് നിരക്കോ, ഫഏസോ നൽകരുതെന്നും അധികൃതർ വ്യക്തമാക്കി.
പ്രത്യേക ആവശ്യങ്ങളോ, അസാധാരണമായ സാഹചര്യങ്ങളോ ഉണ്ടെങ്കിൽ വ്യത്യസ്ത സമയ സ്ലോട്ടുകൾക്കായി ഇതര ഫ്‌ളൈറ്റുകൾക്ക് പരമാവധി രണ്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യാം, എന്നാൽ ഇതിനുള്ള കാരണം ഉദ്യോഗസ്ഥർ വ്യക്തമാക്കേണ്ടി വരും. പണപ്പെരുപ്പം കുതിച്ചുയരുന്ന സാഹചര്യത്തിൽ ചെലവുകൾ പരമാവധി കുറച്ച് പണം കണ്ടെത്താനാണു സർക്കാർ തീരുമാനം. പണപ്പെരുപ്പം പിടിച്ചുനിർത്തുന്നതിനായി കഴിഞ്ഞ കുറച്ചു നാളുകളായി രാജ്യത്ത് എണ്ണക്കമ്പനികൾ ഇന്ധനവില വർധിപ്പിക്കുന്നില്ല. സർക്കാർ സമ്മർദം തന്നെയാണ് ഇതിനും കാരണം.
അനാവശ്യ ചെലവുകൾ കുറച്ചു വരുമാനം വർധിപ്പിക്കുക മാത്രമാണ് സർക്കാരിനു മുന്നിലുള്ള എളുപ്പ മാർഗം. വരും ദിവസങ്ങളിൽ ചെലവു ചുരുക്കലിന്റെ ഭാഗമായി കൂടുതൽ പരിഷ്‌കാരങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായേക്കുമെന്നാണു വിലയിരുത്തൽ.

X
Top