ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

റുപ്പേ ഡെബിറ്റ് കാര്‍ഡ്, യുപിഎ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ 2600 കോടി രൂപയുടെ ആനുകൂല്യങ്ങള്‍

ന്യൂഡല്‍ഹി: റുപേ ഡെബിറ്റ് കാര്‍ഡും കുറഞ്ഞ മൂല്യമുള്ള യുപിഐ ഇടപാടുകളും പ്രോത്സാഹിപ്പിക്കുന്നതിനായി 2600 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കയാണ് കേന്ദ്രസര്‍ക്കാര്‍. പദ്ധതിയ്ക്ക് കാബിനറ്റ് അംഗീകാരം നല്‍കിയതായി കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ് ബുധനാഴ്ച പ്രഖ്യാപിച്ചു. റുപേ ഡെബിറ്റ് കാര്‍ഡുകളുടെയും ഭീം യുപിഐയുടെയും ഉപയോഗത്തിന് ഇതോടെ ആനുകൂല്യങ്ങള്‍ ലഭ്യമാകും.

പോയിന്റ് ഓഫ് സെയില്‍ (PoS), ഇ-കൊമേഴ്സ് ഇടപാടുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ബാങ്കുകള്‍ക്ക് സ്‌കീമിന് കീഴില്‍, സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കും.സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

‘ശക്തമായ ഡിജിറ്റല്‍ പേയ്മെന്റ് ആവാസവ്യവസ്ഥയുടെ നിര്‍മ്മാണം’, ‘യുപിഐ ലൈറ്റ്, യുപിഐ 123പേ എന്നിവ പ്രോത്സാഹിപ്പിക്കുക, ഇവയെ സാമ്പത്തികവും ഉപയോക്തൃ സൗഹൃദവുമായ ഡിജിറ്റല്‍ പേയ്മെന്റ് ഓപ്ഷനുകളായി മാറ്റുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.

കയറ്റുമതി, ജൈവ ഉല്‍പന്നങ്ങള്‍, വിത്തുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് പുതിയ സഹകരണ സ്ഥാപനങ്ങള്‍ രൂപീകരിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

പദ്ധതിയ്ക്കും മന്ത്രിസഭാ അംഗീകാരം ലഭ്യമായി.

X
Top