പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

യൂണിയൻ ഗിൽറ്റ് ഫണ്ട് സമാരംഭിച്ച് യൂണിയൻ എഎംസി

ന്യൂഡൽഹി: ഓപ്പൺ-ഇൻഡഡ്‌ ഡെബ്റ് മ്യൂച്വൽ ഫണ്ട് സ്‌കീമായ യൂണിയൻ ഗിൽറ്റ് ഫണ്ട് സമാരംഭിച്ച് യൂണിയൻ അസറ്റ് മാനേജ്മന്റ് കമ്പനി. ഇത് അതിന്റെ മൊത്തം ആസ്തിയുടെ 80 ശതമാനം എങ്കിലും വിവിധ കാലാവധികളിലുള്ള സർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിക്കും. പുതിയ ഫണ്ട് ഓഫർ (NFO) ജൂലൈ 18 മുതൽ ഓഗസ്റ്റ് 1 വരെ തുറന്നിരിക്കും. ഈ യൂണിയൻ ഗിൽറ്റ് ഫണ്ട് ക്രിസിൽ ഡൈനാമിക് ഗിൽറ്റ് ഇൻഡക്‌സിനെ മാനദണ്ഡമാക്കും. കൂടാതെ പാരിജാത് അഗർവാളും അനിന്ദ്യ സർക്കാരുമാണ് ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത്. ഡെബ്റ് ഇൻസ്ട്രുമെന്റുകളുടെ നിലവിലെ ഉയർന്ന വിളവ് നിലകൾ കണക്കിലെടുക്കുമ്പോൾ, ഇത് നിക്ഷേപകർക്ക് നല്ലൊരു പ്രവേശന പോയിന്റാണെന്ന് യൂണിയൻ എഎംസി പറഞ്ഞു.

റിസ്ക്-ഓ-മീറ്റർ പ്രകാരം ‘മിതമായ അപകടസാധ്യത’ എന്ന ലേബലാണ് ഈ സ്കീമിന് നൽകിയിരിക്കുന്നത്. ഡെബ്റ് സെക്യൂരിറ്റികളുടെ കാര്യത്തിൽ മൊത്തത്തിലുള്ള റിസ്ക് അവയുടെ ക്രെഡിറ്റ് റിസ്ക്, പലിശ നിരക്ക് റിസ്ക്, ലിക്വിഡിറ്റി റിസ്ക് എന്നിവയെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തുന്നത്. സ്‌കീമിന്റെ അലോട്ട്‌മെന്റ് തീയതി ഓഗസ്റ്റ് 8 ആണ്. കൂടാതെ നടന്നുകൊണ്ടിരിക്കുന്ന വിൽപ്പനയ്ക്കും റീപർച്ചേസിനും വേണ്ടി ഇത് ഓഗസ്‌റ്റ് 17-ന് വീണ്ടും തുറക്കും. ഈ ഫണ്ട് ഓഫറിനായി ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപം ₹1,000 ആണ്. നിലവിലുള്ള ഗിൽറ്റ് ഫണ്ടുകൾ (റെഗുലർ പ്ലാൻ) മൂന്ന് വർഷത്തേക്ക് 3-6% ആദായവും അഞ്ച് വർഷത്തെ റിട്ടേൺ 3.6-7.2 ശതമാനവുമാണെന്ന് ഗവേഷണ ഡാറ്റ കാണിക്കുന്നു.

യൂണിയൻ എഎംസി നിലവിൽ 18 ഓപ്പൺ-എൻഡ് സ്കീമുകൾ കൈകാര്യം ചെയ്യുന്നു, അതിൽ എട്ടെണ്ണം ഇക്വിറ്റി സ്കീമുകൾ, ആറെണ്ണം ഡെറ്റ്, നാലെണ്ണം ഹൈബ്രിഡ് സ്കീമുകൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.

X
Top