കേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾഏപ്രിൽ മുതൽ അഷ്വേർഡ് പെൻഷനിലേക്ക് മാറുമെന്ന് ബജറ്റ് പ്രഖ്യാപനംതടവുകാരുടെ ക്ഷേമത്തിന് മുൻഗണന; തിരക്ക് പരിഹരിക്കാൻ പുതിയ ജയിലുകൾ വേണമെന്ന് ധനമന്ത്രി

യൂണിലിവർ സിഇഒ അലൻ ജോപ്പ് അടുത്ത വർഷം സ്ഥാനമൊഴിയും

മുംബൈ: യുണിലിവറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ അലൻ ജോപ്പ് 2023 അവസാനത്തോടെ തന്റെ ചുമതലകളിൽ നിന്ന് വിരമിക്കുമെന്ന് ബ്രിട്ടീഷ് കൺസ്യൂമർ ഗുഡ്‌സ് ഗ്രൂപ്പ് തിങ്കളാഴ്ച അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി അലൻ ജോപ്പാണ് കമ്പനിയെ നയിക്കുന്നത്.

ഈ വർഷം പരാജയപ്പെട്ട ഏറ്റെടുക്കൽ ശ്രമത്തിന്റെ പേരിൽ നിക്ഷേപകരിൽ നിന്ന് കടുത്ത വിമർശനത്തിന് വിധേയനായ സ്കോട്ട്ലൻഡ് വംശജനായ ജോപ്പ്, ഏകദേശം നാല് പതിറ്റാണ്ടോളം കമ്പനിയിൽ പ്രവർത്തിച്ച ശേഷമാണ് വിരമിക്കലിന് ഒരുങ്ങുന്നത്. യുണിലിവർ ബ്രാൻഡുകളിൽ മാഗ്നം ഐസ്ക്രീം, സിഫ് സർഫേസ് ക്ലീനർ, ഡോവ് സോപ്പ് എന്നിവ ഉൾപ്പെടുന്നു.

മരുന്ന് നിർമ്മാതാക്കളായ ഗ്ലാക്‌സോ സ്മിത്ത്ക്ലൈനിന്റെ ഹെൽത്ത് കെയർ യൂണിറ്റിനായി യൂണിലിവർ അടുത്തിടെ നടത്തിയ 50 ബില്യൺ ഡോളർ ബിഡ് പരാജയപ്പെട്ടതിനെ തുടർന്നാണ് ജോപ്പ് നിരവധി വിമർശനങ്ങൾ നേരിട്ടത്. ജോപ്പിന്റെ കീഴിൽ, ഡച്ച്, ബ്രിട്ടീഷ് കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ലയനം പൂർത്തിയാക്കിയ ശേഷം യുണിലിവർ പൂർണമായും ബ്രിട്ടീഷ് കമ്പനിയായി മാറിയിരുന്നു.

ഈ പ്രഖ്യാപനത്തെത്തുടർന്ന് ലണ്ടൻ ഓഹരി വിപണിയിലെ യൂണിലിവറിന്റെ ഓഹരി വില 1.7 ശതമാനം ഉയർന്ന് ഏകദേശം £41 ($44) ആയി.

X
Top