തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

വളര്‍ച്ചയിലെ അസമത്വം നിക്ഷേപത്തെ ബാധിക്കുമെന്ന് വൈറ്റ്‌സ്‌പേസിലെ പുനീത് ശര്‍മ്മ

മുംബൈ: വളര്‍ച്ചയിലെ അസമത്വം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളിയാണെന്ന് വൈറ്റ്‌സ്‌പേസ് ആല്‍ഫ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും ഫണ്ട് മാനേജരുമായ പുനീത് ശര്‍മ്മ. ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടി. ഒന്നാംപാദ വരുമാന ഫലങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശര്‍മ്മയുടെ പ്രതികരണം.

എഫ്എംസിജി, അവശ്യവസ്തുക്കളല്ലാത്ത ഉത്പന്നങ്ങള്‍ എന്നിവ മാര്‍ജിന്‍ സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം മൂലധന വസ്തുക്കള്‍ മികച്ച പ്രകടനം നടത്തിയതായി ചൂണ്ടിക്കാട്ടി. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ബ്രിട്ടാനിയ തുടങ്ങിയ കമ്പനികളുടെ ആശങ്ക ചൂണ്ടിക്കാട്ടിയാണ് പ്രതികരണം.

മാത്രമല്ല, വാഹന അനുബന്ധ കമ്പനികളും നിര്‍മ്മാണ ഉപകരണ കമ്പനികളും ഉയര്‍ന്ന ഇന്‍പുട്ട് ചെലവുകളും അസ്ഥിരമായ ഡിമാന്റും നേരിട്ടു. ഇത് നിക്ഷേപകരെ കരുതലെടുക്കാന്‍ പ്രേരിപ്പിക്കും. അടുത്ത അഞ്ചുമാസത്തില്‍ സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കലിനെ ആശ്രയിച്ചായിരിക്കും വിപണിയുടെ ഗതി.

പ്രത്യേകിച്ചും മിഡ്ക്യാപ് കമ്പനികള്‍. അവ പ്രകടനം മെച്ചപ്പെടുത്തിയാല്‍ വിപണിയില്‍ കൂടുതല്‍ മുന്നേറ്റം സാധ്യമാണ്. 12 ലക്ഷം രൂപ വരെയുള്ള വ്യക്തികള്‍ക്ക് നികുതി ഇളവുകള്‍ പ്രഖ്യാപിച്ചത് ഒരു ക്രിയാത്മക ചുവടുവെപ്പാണെന്നും ഇത് ഹ്രസ്വകാല ഉപഭോഗത്തെ പിന്തുണയ്ക്കുമെന്നും ശര്‍മ്മ പറഞ്ഞു.

അവശ്യവസ്തുക്കളല്ലാത്ത ഉത്പന്നങ്ങളുടെ ഡിമാന്റ് കൂടിയേക്കാം. അതേസമയം സര്‍ക്കാറിന്റെ ഭാഗത്തുനിന്നും കൂടുതല്‍ ഉത്തേജന നടപടികള്‍ അദ്ദേഹം ആവശ്യപ്പെടുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടുത്ത പണനയ മീറ്റിംഗില്‍ നിരക്ക് അതേപടി നിലനിര്‍ത്താനുള്ള സാധ്യതയാണ് ശര്‍മ്മ കാണുന്നത്.

X
Top