ചബഹാര്‍ തുറമുഖ പ്രവര്‍ത്തനങ്ങള്‍: ഇന്ത്യയ്ക്ക് ആറ് മാസത്തെ ഉപരോധ ഇളവ്നവീകരണ, സ്വാശ്രയത്വ ലക്ഷ്യങ്ങള്‍ ഉന്നം വച്ച്ഒരു ലക്ഷം കോടി രൂപയുടെ ഡീപ്പ്‌ടെക്ക് പദ്ധതിഐടി മേഖലയിൽ അഞ്ച് ലക്ഷം തൊഴിൽ സൃഷ്ടിക്കാൻ സർക്കാർപ്രീമിയം കോ-വർക്കിംഗ് സ്‌പേസുമായി ഇൻഫോപാർക്ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്

ഇന്ത്യയ്ക്ക് 6.7 ശതമാനം വളർച്ച പ്രവചിച്ച് യുഎൻ

ന്യൂയോർക്ക്: 2024ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.7 ശതമാനം വളർച്ച നേടുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്. ആഭ്യന്തര ഡിമാൻഡ് ഉയരുന്നതാണ് ഉയർന്ന വളർച്ച പ്രതീക്ഷിക്കാനുള്ള കാരണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഈ വർഷം 5.3 ശതമാനം വളർച്ച കൈവരിക്കും. അതേസമയം ഉയർന്ന പലിശനിരക്കും പുറത്തുനിന്നുള്ള ഡിമാൻഡ് കുറവും കയറ്റുമതിയെയും രാജ്യത്തേക്കുള്ള നിക്ഷേപത്തെയും ബാധിക്കും. വിലക്കയറ്റത്തോത് 5.5 ശതമാനമായിരിക്കും.

ചൈന 5.3 ശതമാനം വളർച്ച നേടുമെന്നാണ് റിപ്പോർട്ടിലെ പ്രവചനം. ആഗോളതലത്തിൽ 2.3 ശതമാനം വളർച്ചയാണ് യുഎൻ അർധവാർഷിക റിപ്പോർട്ട് പ്രതീക്ഷിക്കുന്നത്. യുഎസിന് 1.1 ശതമാനവും യൂറോപ്പിന് 0.9 ശതമാനവുമാണ് വളർച്ച പ്രതീക്ഷിക്കുന്നത്.

സാമ്പത്തിക സാഹചര്യം പരിഗണിക്കുമ്പോൾ ഇന്ത്യ തിളങ്ങുന്ന രാജ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.

X
Top