ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

468 മില്യണ്‍ ഡോളര്‍ പ്രതിരോധ ഇടപാട്;യുകെ ഇന്ത്യയ്ക്ക് ലൈറ്റ്വെയ്റ്റ് മള്‍ട്ടിറോള്‍ മിസൈലുകള്‍ വിതരണം ചെയ്യും

മുംബൈ: ഇന്ത്യയുടെയും യുണൈറ്റഡ് കിംഗ്ഡത്തിന്റെയും സര്‍ക്കാരുകള്‍ 350 മില്യണ്‍ ബ്രിട്ടീഷ് പൗണ്ടിന്റെ, അതായത് ഏകദേശം 468 മില്യണ്‍ യുഎസ് ഡോളറിന്റെ, പ്രതിരോധ കരാറില്‍ ഒപ്പുവച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍-ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാര്‍ അന്തിമമായത്. ഇത് പ്രകാരം യുകെ ഇന്ത്യന്‍ സൈന്യത്തിന് ലൈറ്റ്വെയ്റ്റ് മള്‍ട്ടിറോള്‍ മിസൈലുകള്‍ ലഭ്യമാക്കും.

കവചിത വാഹനങ്ങള്‍, താഴ്ന്നു പറക്കുന്ന വിമാനങ്ങള്‍, ഉറപ്പുള്ള സ്ഥാനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ലക്ഷ്യങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത പോര്‍ട്ടബിള്‍ ഗൈഡഡ് ആയുധങ്ങളാണ് ലൈറ്റ്വെയ്റ്റ് മള്‍ട്ടിറോള്‍ മിസൈലുകള്‍. വടക്കന്‍ അയര്‍ലണ്ടിലെ തേല്‍സ് ആണ് ഈ മിസൈലുകള്‍ നിര്‍മ്മിക്കുന്നത്.  ഫാക്ടറിയിലെ 700 ജോലികള്‍ നിലനിര്‍ത്താന്‍ കരാര്‍ സഹായിക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ്  കരാര്‍. സംയുക്ത വികസനവും സാങ്കേതികവിദ്യ പങ്കിടലും ഉള്‍പ്പെടുന്ന ഒരു വലിയ ആയുധ പങ്കാളിത്തത്തെക്കുറിച്ച് ഇരു സര്‍ക്കാരുകളും  ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഈ വര്‍ഷം ജൂലൈയില്‍ അന്തിമമായിരുന്നു.

മിസൈല്‍ കരാറിനു പുറമേ, നാവിക കപ്പലുകളെ സംബന്ധിച്ച 290 ദശലക്ഷം പൗണ്ടിന്റെ പ്രത്യേക കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു.  സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രതിരോധ കയറ്റുമതിയുടെ പങ്ക് പ്രധാനമന്ത്രി സ്റ്റാര്‍മര്‍ ഊന്നിപ്പറഞ്ഞു.

ഇന്ത്യയുടെ സൈനിക ഉപകരണങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനും പ്രതിരോധ പങ്കാളിത്തങ്ങള്‍ വൈവിധ്യവത്കരിക്കുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളില്‍ ഈ കരാര്‍ ഒരു സുപ്രധാന ചുവടുവയ്പ്പാണ്. 

X
Top