തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

യുകെയിലെ മാസ്റ്റർഡിഗ്രി കോഴ്സുകളിൽ പഠിക്കുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികൾ കുടുംബാംഗങ്ങളെ ആശ്രിതരായി കൊണ്ടുവരുന്നത് സർക്കാർ വിലക്കി

  • 2024 ജനുവരി മുതൽ ആരംഭിക്കുന്ന കോഴ്സുകളിലെ വിദ്യാർത്ഥികൾക്ക് ബാധകമാകും

ലണ്ടൻ: യുകെയിലെ മാസ്റ്റർഡിഗ്രി കോഴ്സുകളിൽ പഠിക്കുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികൾ കുടുംബാംഗങ്ങളെ ആശ്രിതരായി കൊണ്ടുവരുന്നത് വിലക്കുമെന്ന് സർക്കാർ സ്ഥിരീകരിച്ചു.

ബിരുദാനന്തര ഗവേഷണ പ്രോഗ്രാം കോഴ്‌സുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമേ ആശ്രിതരെ കൊണ്ടുവരാൻ അനുവാദമുണ്ടാകൂ. 2024 ജനുവരി മുതൽ ആരംഭിക്കുന്ന കോഴ്സുകളിലെ വിദ്യാർത്ഥികൾക്ക് നിബന്ധന ബാധകമാകും.

നിലവിൽ ഗവേഷണ പ്രോഗ്രാമുകളായി രൂപകൽപന ചെയ്തിട്ടുള്ള ബിരുദാനന്തര കോഴ്‌സുകളിലെ വിദ്യാർത്ഥികൾക്കും പിഎച്ച്‌ഡി ചെയ്യുന്നവരെ പോലെ ഇളവുണ്ടാകും.

ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ തയ്യാറാക്കിയ പുതിയ നിയമങ്ങൾക്ക് നെറ്റ് മൈഗ്രേഷൻ കുറച്ച് കൊണ്ടുവരാൻ ലക്ഷ്യമിടുന്നു.

‘ഈ നീക്കം ഒരു താത്കാലിക നടപടിയാണ്. സർക്കാർ സ്വീകാര്യമായ ഒരു “ബദൽ സമീപനം” അന്തിമമാക്കും അത് പ്രമുഖ സർവകലാശാലകളിൽ പഠിക്കുന്ന മികച്ച വിദ്യാർത്ഥികൾക്ക് ആശ്രിതരെ കൊണ്ടുവരാൻ അനുവദിക്കുന്നതാകും, അതേസമയം നെറ്റ് മൈഗ്രേഷൻ കുറയ്ക്കുക എന്ന സമീപനം തുടരും.

മുൻനിര സർവകലാശാലകളിലോ “ഉയർന്ന മൂല്യമുള്ള” കോഴ്‌സുകളിലോ ചേരുന്ന വിദ്യാർത്ഥികൾക്ക് ആശ്രിതരെ കൊണ്ടുവരുന്നത് തുടരാൻ അനുവദിക്കുമെന്ന് മുമ്പ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള നയം നടപ്പിലാക്കുന്നതിന്റെ പ്രായോഗികതയെക്കുറിച്ച് സംശയങ്ങൾ ഉയർന്നു.

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് അവരുടെ കോഴ്‌സ് പൂർത്തിയാക്കുന്നതിന് മുമ്പ് പഠന വിസയിൽ നിന്ന് തൊഴിൽ വിസയിലേക്ക് മാറാൻ ഇനി കഴിയില്ല. പുതുതായി വരുന്ന വിദ്യാർത്ഥികൾ പഠനം ഇടയ്ക്ക് ഉപേക്ഷിച്ച് കെയർ സെക്ടറിൽ തൊഴിൽ നേടുന്നത് പതിവായ സാഹചര്യത്തിലാണിത്.

വിദ്യാഭ്യാസത്തിന് പകരം കുടിയേറ്റം വിൽക്കുന്ന ഏജൻറുമാരെ നിയന്ത്രിക്കാനും കർശന വ്യവസ്ഥകൾ വരുമെന്ന സൂചന പ്രഖ്യാപനങ്ങൾ നൽകുന്നു.

അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് ബിരുദം നേടിയാൽ യുകെയിൽ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന സമ്പ്രദായം മാറ്റമില്ലാതെ തുടരും.

X
Top