
കൊച്ചി: സമ്പന്നരായ ഉപഭോക്താക്കള്‍ക്കായി പ്രത്യേകമായി രൂപകല്പന ചെയ്ത ഐവറി ബാങ്കിംഗ് പ്രോഗ്രാമിന് ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് തുടക്കം കുറിച്ചു. വ്യക്തിഗത സേവനങ്ങള്‍, വര്‍ധിപ്പിച്ച ഇടപാട് പരിധികള്‍, ആഗോള തലത്തിലെ സേവനങ്ങള്‍, സുപ്രധാന ബാങ്ക് ഇടപാടുകള്‍ക്കും സേവനങ്ങള്‍ക്കും സീറോ ഫീസ് ബാങ്കിംഗ് തുടങ്ങിയവയെല്ലാം ഇതിലൂടെ ലഭ്യമാക്കും. ഏഷ്യാ, പസഫിക് മേഖലയിലെ 350-ല്‍ പരം പ്രീമിയം മാരിയറ്റ് ഹോട്ടലുകളില്‍ ഭക്ഷണത്തിനും താമസത്തിനുമുള്ള ആനുകൂല്യങ്ങള്‍, ആഗോള തലത്തില്‍ അംഗീകരിക്കപ്പെടുന്നതും ഉയര്‍ന്ന ഇടപാട് പരിധികളുള്ളതുമായ എയര്‍പോര്‍ട്ട് ലൗഞ്ച് സൗകര്യമുള്ള മെറ്റല്‍ ഡെബിറ്റ് കാര്‍ഡ് തുടങ്ങിയവയെല്ലാം ഇതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഒടിടി സബ്സ്ക്രിപ്ഷന്‍, ത്രൈമാസ ബുക്ക് മൈ ഷോ വൗച്ചറുകള്‍, അധിക റിവാര്‍ഡ് പോയിന്‍റുകള്‍ തുടങ്ങിയവയെല്ലാം മറ്റ് നേട്ടങ്ങളില്‍ ചിലതാണ്.






