എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

1,500 കോടി രൂപ സമാഹരിക്കാൻ ഉജ്ജീവൻ എസ്എഫ്ബിക്ക് ബോർഡിൻറെ അനുമതി

മുംബൈ: നോൺ-കൺവേർട്ടിബിൾ ഡെബ്റ് സെക്യൂരിറ്റികളിലൂടെ 1,500 കോടി രൂപ വരെ സമാഹരിക്കുന്നതിനുള്ള നിർദ്ദേശത്തിന് തങ്ങളുടെ ബോർഡ് അംഗീകാരം നൽകിയതായി ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് (ഉജ്ജിവൻ എസ്എഫ്ബി) അറിയിച്ചു. 1,500 കോടി രൂപ വരെയുള്ള നോൺ-കൺവേർട്ടിബിൾ ഡെബ്റ് സെക്യൂരിറ്റികൾ പ്രൈവറ്റ് പ്ലെയ്‌സ്‌മെന്റ് അടിസ്ഥാനത്തിൽ, ഒന്നോ അതിലധികമോ തവണകളായി 1 വർഷത്തിനുള്ളിൽ ഇഷ്യു ചെയ്ത് ഫണ്ട് സ്വരൂപിക്കുന്നതിനുള്ള നിർദ്ദേശത്തിനാണ് ബോർഡിൻറെ അനുമതി ലഭിച്ചത്. തുടർന്ന് ഈ നിർദേശത്തിന് ഇനി കമ്പനി ഓഹരി ഉടമകളുടെ അനുമതി തേടും, ഇതിനായി തപാൽ ബാലറ്റ് പ്രക്രിയയിലൂടെ ബാങ്ക് ഓഹരി ഉടമകളുടെ അനുമതി തേടും.

ഇന്ത്യയിലെ ഒരു ബഹുജന മാർക്കറ്റ് കേന്ദ്രീകൃത ബാങ്കാണ് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്. കഴിഞ്ഞ നാലാം പാദത്തിൽ ബാങ്കിന്റെ മൊത്ത വരുമാനം 25.8% വർധിച്ച് 920.80 കോടി രൂപയായി. ബിഎസ്ഇയിൽ ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഓഹരികൾ 2.10 ശതമാനം ഇടിഞ്ഞ് 16.35 രൂപയായി.

X
Top