ഇരുപത്തഞ്ചു കോടിയിലേറെ വിറ്റുവരവുള്ള ഹോങ് കോങിലെ യുഫുഡ്സ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചു. മധുരപലഹാരങ്ങളുടെ വിസ്മയിപ്പിക്കുന്ന ഒരു ശ്രേണിയാണ് സൗത്ത് ഇന്ത്യ വിപണിയില്‍ യോലി യോല ബ്രാന്‍ഡില്‍ യു ഫുഡ്സ് അവതരിപ്പിച്ചിരിക്കുന്നത്. സോഫ്റ്റ് കാന്‍ഡീസ്, ചോക്കലേറ്റ് ബാള്‍സ്, ഹാപ്പി ബീന്‍സ്, കപ്പ് ജെല്ലീസ് എന്നിവയാണ് വിപണിയിലെത്തുക.
യോലി യോല സോഫ്റ്റ് കാന്‍ഡീസ് വിപണയിലെത്തുന്നത് വൈവിദ്ധ്യമാര്‍ന്ന രുചിഭേദങ്ങളിലാണ്. സ്ട്രോബെറി, ലീച്ചി, ഗ്വോവ, പച്ച മാങ്ങ, കോള, അല്‍ഫോണ്‍സ മാമ്പഴം എന്നിവയുടെ… ഒരു രൂപമുതല്‍ മുന്നൂറു രൂപവരെയാണ്.
സ്ട്രോബറി, ലീച്ചി, ഗ്വോവ, ലിംലി, തേങ്ങ എന്നീ ഫ്ളേവറുകള്‍ അഞ്ചു രൂപ മുതല്‍ നൂറ്റി ഇരുപതു രൂപവരെയാണ് വില. യോലി ചോക് ലേറ്റ് ബോള്‍സ് ആണ് ഏറ്റവും രുചികരം. ഇതിന്റെ വില പത്തു രൂപ മുതല്‍ എഴുപത്തി അഞ്ചു രൂപവരെയാണ്. യോലി യോല ഫ്രൂട്സ്, കപ്പ് ജെല്ലീസിന്റെ വില അഞ്ചു രൂപ മുതല്‍ 120 രൂപവരെയാണ്. അനന്യലഭ്യമായ ഉല്പന്നങ്ങള്‍ ഏറ്റവും മികച്ച ഗുണനിലവാരത്തില്‍ ലഭ്യമാക്കുകയാണ് യൂ ഫുഡ്സിന്റെ ലക്ഷ്യമെന്ന് യൂ ഫുഡ്സ് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ അദ്വൈത് പ്രധാന്‍. ഒന്നാംഘട്ട പ്ലാന്റ് വിപുലീകരണത്തിനുവേണ്ടി നൂറുകോടി രൂപയാണ് നിക്ഷേപിക്കുന്നത്.
ഇന്ത്യന്‍ മധുരപലഹാരവും 2022 ല്‍ 14 കോടി രൂപയുടേതാകുമെന്നാണ് കണക്കുകളെന്ന് യു ഫുഡ് ഇന്ത്യ മാര്‍ക്കറ്റിങ്ങ് ആന്‍ഡ് സെയില്‍ തലവന്‍ പ്രദേശ് ലങ്ക പറഞ്ഞു.
വിപണനം ഘട്ടംഘട്ടമായാണ് നടത്തുക എന്ന് അദ്ദേഹം പറഞ്ഞു. വടക്കേ ഇന്ത്യയ്ക്കും പടിഞ്ഞാറന്‍ ഇന്ത്യയ്ക്കും ശേഷം തെക്കേ ഇന്ത്യയിലേയ്ക്കെത്തുക. അര്‍പ്പണബോധമുള്ള ബ്രാന്‍ഡും വിപണന ടീമുമാണ് യു ഫുഡ്സിനുള്ളത്. അഖിലേന്ത്യാ തലത്തില്‍ നാല്പതിനായിരം ഔട്ട്ലെറ്റുകളാണുള്ളത്. താമസിയാതെ തന്നെ ആസിന്‍സും, സിറപ്പധിഷ്ടിത ഉല്പന്നങ്ങളും വിപണിയിലെത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: Pradesh@ufoodsindia.com