എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഉഡാൻ പദ്ധതി 5 വർഷം പൂർത്തിയാക്കി

ന്യൂഡൽഹി: കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ പ്രധാന പ്രാദേശിക കണക്റ്റിവിറ്റി (RCS) പദ്ധതിയായ UDAN (ഉഡേ ദേശ് കാ ആം നാഗരിക്) 5 വർഷം വിജയകരമായി പൂർത്തിയാക്കി. 2017 ഏപ്രിൽ 27നാണ് പദ്ധതിയുടെ ഭാഗമായ ആദ്യ വിമാനയാത്ര പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

2,3 നിര നഗരങ്ങളിൽ മെച്ചപ്പെട്ട വ്യോമയാന അടിസ്ഥാന സൗകര്യവും എയർ കണക്റ്റിവിറ്റിയും സ്ഥാപിച്ചുകൊണ്ട് സാധാരണ പൗരന്റെ അഭിലാഷങ്ങൾ നിറവേറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

2014ൽ 74 എയർപോർട്ടുകൾ മാത്രമായിരുന്നു പ്രവർത്തന ക്ഷമമായിട്ടുണ്ടായിരുന്നത്. ഉഡാൻ പദ്ധതി കാരണം ഇവയുടെ എണ്ണം ഇപ്പോൾ 141 ആയി ഉയർന്നു. 58 എയർപോർട്ടുകൾ, 8 ഹെലിപോർട്ടുകൾ, 2 വാട്ടർ എയറോഡ്രോമുകൾ എന്നിവ ഉൾപ്പെടുന്ന 68 താരതമ്യേന കുറഞ്ഞ പ്രവർത്തനം ഉണ്ടായിരുന്ന കേന്ദ്രങ്ങൾ ഈ പദ്ധതിക്ക് കീഴിൽ ബന്ധിപ്പിച്ചിരിക്കുന്നു.

ഉഡാൻ പദ്ധതിക്ക് കീഴിൽ 425 പുതിയ റൂട്ടുകൾ ആരംഭിച്ചതോടെ, 29-ലധികം സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്ക് എയർ കണക്റ്റിവിറ്റി ലഭ്യമാണ്. 2022 ഓഗസ്റ്റ് 4 വരെയുള്ള കണക്കുകൾ പ്രകാരം, ഒരു കോടിയിലധികം യാത്രക്കാർ ഈ പദ്ധതിയുടെ പ്രയോജനം നേടിയിട്ടുണ്ട്. പ്രാദേശിക വിമാനക്കമ്പനികൾക്ക് അവരുടെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ വേദിയും ഈ പദ്ധതി നൽകിയിട്ടുണ്ട്.

ഉഡാന് കീഴിൽ 220 കേന്ദ്രങ്ങൾ (വിമാനത്താവളങ്ങൾ/ഹെലിപോർട്ടുകൾ/വാട്ടർ എയറോഡ്രോമുകൾ) 2026ഓടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു. രാജ്യത്തെ വ്യോമ കണക്റ്റിവിറ്റി ഇല്ലാത്ത 1000 കേന്ദ്രങ്ങളെ ഇത് ബന്ധിപ്പിക്കും.

ഉഡാനിനു കീഴിൽ 156 വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്നതിന് 954 റൂട്ടുകൾ ഇതിനകം അനുവദിച്ചിട്ടുണ്ട്. കേരളത്തിൽ, 18 ആർസിഎസ് റൂട്ടുകളും ഒരു ആർസിഎസ് എയർപോർട്ടും (കണ്ണൂർ) ഉഡാനിനു കീഴിൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.

X
Top