പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

ലോകത്തിൽ ഏറ്റവും സ്വീകാര്യതയുള്ള പാസ്പോർട്ട് യുഎഇയുടേത്

അബുദാബി: ലോകത്തിലെ ഏറ്റവും സ്വീകാര്യതയുള്ള പാസ്പോർട്ട് യുഎഇയുടേത്. ആഗോള തലത്തിൽ 91% രാജ്യങ്ങളിലേക്കും മുൻകൂട്ടി വീസയെടുക്കാതെ സഞ്ചരിക്കാമെന്ന നേട്ടത്തോടെയാണു യുഎഇ പാസ്പോർട്ട് ഒന്നാം സ്ഥാനത്തെത്തിയത്.

സമ്പന്ന രാജ്യമായ അമേരിക്കയെ (83%) പിന്തള്ളിയാണു കൊച്ചു രാജ്യമായ യുഎഇ നേട്ടങ്ങളുടെ നെറുകിലെത്തിയത്. ജർമനി, സ്വീഡൻ, ഫിൻലാൻഡ്, ലക്സംബർഗ് രാജ്യങ്ങളിലെ പാസ്പോർട്ടുകളെയും യുഎഇ പാസ്പോർട്ട് മറികടന്നു. ആർട്ടൺ ക്യാപ്പിറ്റലിന്റെ ലോക പാസ്പോർട്ട് സൂചികയിലാണ് ഈ നേട്ടം.

വീസയില്ലാതെ 121 രാജ്യങ്ങളിലേക്കും വീസ ഓൺ അറൈവൽ സൗകര്യത്തോടെ 59 രാജ്യങ്ങളിലേക്കും സഞ്ചരിക്കാം. ഇവിടത്തെ ഒരു കോടിയിലേറെ ജനസംഖ്യയിൽ 90% വിദേശികളാണ്.19 രാജ്യങ്ങളിലേക്കു മാത്രമാണു മുൻകൂട്ടി വീസ എടുക്കേണ്ടത്.

യുഎസ് പാസ്പോർട്ട് ഉപയോഗിച്ച് 109 രാജ്യങ്ങളിലേക്കു വീസയില്ലാതെയും 56 രാജ്യങ്ങളിലേക്ക് വീസ ഓൺ അറൈവൽ രീതിയിലുമാണു സഞ്ചരിക്കാനാകുക.

26 രാജ്യങ്ങളിലേക്കു വീസയെടുത്താലെ അമേരിക്കക്കാർക്ക് പ്രവേശനം അനുവദിക്കൂ.

X
Top