എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കുന്നതിനായി യുഎഇ-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ കരാറുകളില്‍ ഒപ്പുവച്ചു

ന്യൂഡല്‍ഹി:  യുഎഇ-ഇന്ത്യ ബിസിനസ് കൗണ്‍സിലുമായി (യുഐബിസി) കരാറുകളില്‍ ഒപ്പുവച്ചിരിക്കയാണ് വിവിധ സംഘടനകള്‍. വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക,സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം, സേവന വ്യാപാരം, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സെപ്പ) നേട്ടങ്ങള്‍ പ്രാദേശിക തലത്തില്‍ എത്തിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍.

ഇതില്‍ യുഐബിസി-യുഎഇ ഇന്ത്യ സെപ്പ കൗണ്‍സില്‍ (യുഐസിസി) കരാര്‍ സെപ്പ ഫലപ്രദമായി നടപ്പാക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കും.

 യുഐബിസി- ഇന്ത്യ സര്‍വീസസ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (എസ്ഇപിസി) കരാര്‍, ലോജിസ്റ്റിക്‌സ്, ആരോഗ്യ സംരക്ഷണം, വിവരസാങ്കേതികവിദ്യ, ഐടി-അധിഷ്ഠിത സേവനങ്ങള്‍ (ഐടി/ഐടിഇഎസ്), വിദ്യാഭ്യാസം, ടൂറിസം, എഞ്ചിനീയറിംഗ് എന്നീ ആറ് പ്രധാന സേവന മേഖലകളെ ലക്ഷ്യം വയ്ക്കുന്നു. ബിസിനസ്-ടു-ബിസിനസ് (ബി2ബി), ബിസിനസ്-ടു-ഗവണ്‍മെന്റ് (ബി2ജി) ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കാനും യുഎഇ വിപണിയില്‍ പ്രവേശിക്കുമ്പോള്‍ ഇന്ത്യന്‍ സേവന ദാതാക്കള്‍ നേരിടുന്ന പ്രത്യേക വെല്ലുവിളികള്‍ പരിഹരിക്കാനും ഇരു സംഘടനകളും ശ്രമിക്കും.

 യുഐബിസി- ബോംബെ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍, കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് & ഇന്‍ഡസ്ട്രി, ഗുജറാത്ത് ചേംബര്‍ ഓഫ് കൊമേഴ്സ് & ഇന്‍ഡസ്ട്രി  കാരാര്‍ സെപ്പയുടെ പ്രാദേശിക വ്യാപനത്തിലാണ് ശദ്ധകേന്ദ്രീകരിക്കുന്നത്. ഇതിനായി പ്രാദേശിക ബിസിനസുകളെ സഹായിക്കുന്ന വര്‍ക്ക്‌ഷോപ്പുകള്‍, വ്യാപാര പ്രതിനിധികള്‍, നിക്ഷേപ ഫോറങ്ങള്‍ എന്നിവ സംഘടിപ്പിക്കും.

X
Top