എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾകൊച്ചി മെട്രോയുടെ വായ്പയ്ക്ക് സര്‍ക്കാർ അനുമതി വൈകുന്നുഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

വിദേശ വ്യാപാരത്തില്‍ റെക്കോര്‍ഡിട്ട് യുഎഇ

ദുബായ്: വിദേശ വ്യാപാരത്തില് റെക്കോര്ഡ് സൃഷ്ടിച്ച് യുഎഇ. രാജ്യത്തിന്റെ വിദേശ വ്യാപാരത്തില് കഴിഞ്ഞ വര്ഷം 17 ശതമാനം വര്‍ധന രേഖപ്പെടുത്തി. ടൂറിസം, റിയല് എസ്റ്റേറ്റ് മേഖലകളിലാണ് ഏറ്റവുമധികം നേട്ടമുണ്ടായത്.

മന്ത്രിസഭാ യോഗത്തില് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന് റാഷിദ് അല്മക്തൂം ആണ് വിദേശവ്യാപാരത്തില് കഴിഞ്ഞവര്ഷം യുഎഇയ്ക്കുണ്ടായ നേട്ടം വിശദീകരിച്ചത്.

22 ലക്ഷം കോടി ദിര്ഹ (2.2 ട്രില്യണ്) ത്തിന്റെ വിദേശ വ്യാപാരമാണ് യുഎഇ കഴിഞ്ഞ വര്ഷം നടത്തിയത്. 2021-നെ അപേക്ഷിച്ച് 17 ശതമാനത്തിന്റെ വര്ധന വിദേശ വ്യാപാരത്തില് ഉണ്ടായതായി പ്രധാനമന്ത്രി വിശദീകരിച്ചു.

യുഎഇ-യുടെ അന്താരാഷ്ട്ര സാമ്പത്തിക ബന്ധം കൂടുതല് ശക്തിപ്പെടുകയാണ്. അഭൂതപൂര്വ്വമായ നേട്ടമാണ് രാജ്യത്തിന് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം രംഗത്ത് മുന്പൊന്നുമില്ലാത്തവിധം വിദേശ നിക്ഷേപം എത്തുന്നുണ്ട്. റിയല് എസ്റ്റേറ്റ് മേഖലയില് ചരിത്ര നേട്ടമാണ് കാണുന്നതെന്നും ശൈഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം വ്യക്തമാക്കി.

ചരിത്രപരമായ വികസനത്തില് രാജ്യത്തിനൊപ്പം നില്ക്കുന്ന നിക്ഷേപകര്ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രിസഭാ യോഗത്തില് ശൈഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം പറഞ്ഞു.

സാങ്കേതിക രംഗത്തെ പുതിയ മാറ്റങ്ങളും മന്ത്രിസഭാ യോഗത്തില് ചര്ച്ചയായി. ചാറ്റ് ജിപിടി-യുടെ സ്വാധീനത്തെ കുറിച്ച് സര്ക്കാര് പഠിക്കും. വിദ്യാഭ്യാസം, ആരോഗ്യം, മാധ്യമ- വാര്ത്താവിനിയമം തുടങ്ങിയ മേഖലകളില് ചാറ്റ് ജിപിടിയും നിര്മ്മിത ബുദ്ധിയും കൂടുതല് പ്രയോജനപ്പെടുത്തും.

അടുത്ത നവംബറില് ദുബായ് എക്സ്പോ സിറ്റിയില് നടക്കുന്ന കോപ് 28-ന്റെ തയ്യാറെടപ്പുകളും മന്ത്രിസഭായോഗം ചര്ച്ച ചെയ്തു.

X
Top