ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ഇരുചക്ര വാഹന വില്‍പന ടോപ് ഗിയറില്‍

ന്യൂഡല്‍ഹി: വാഹന മേഖല, പ്രത്യേകിച്ച് യാത്രാ വാഹന വിഭാഗം, 2023 ഫെബ്രുവരിയില്‍ ശക്തമായ വില്‍പ്പന കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വര്‍ഷാവര്‍ഷം എണ്ണത്തില്‍ കുറവ് വരുത്തുന്ന ഇരുചക്രവാഹനങ്ങള്‍ പോലും, ഫെബ്രുവരിയില്‍ മുന്നേറി.

ഫെബ്രുവരിയില്‍ 394,460 യൂണിറ്റ് മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും വിറ്റഴിച്ചതായി ഹീറോ മോട്ടോകോര്‍പ്പ് അറിയിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 358,254 യൂണിറ്റുകള്‍ വില്‍പന നടത്തിയ സ്ഥാനത്താണിത്. 10 ശതമാനം വാര്‍ഷിക വളര്‍ച്ച.

കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 15 ശതമാനം ഉയര്‍ന്ന് 382,317 യൂണിറ്റിലെത്തിയപ്പോള്‍ കയറ്റുമതി 55 ശതമാനം ഇടിഞ്ഞ് 12,143 യൂണിറ്റായി.

”ഫെബ്രുവരി മാസത്തെ അളവുകള്‍ മെച്ചപ്പെടുന്ന ഉപഭോക്തൃ മാനസികാവസ്ഥ പ്രതിഫലിപ്പിക്കുന്നു. അനുകൂലമായ സാമ്പത്തിക സൂചകങ്ങളുടെ പശ്ചാത്തലത്തില്‍ വരും മാസങ്ങളിലും പോസിറ്റീവ് പ്രവണത തുടരും,” ഹീറോ മോട്ടോകോര്‍പ്പ് പ്രസ്താവനയില്‍ പറഞ്ഞു.

ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ മൊത്തം ഇരുചക്രവാഹന വില്‍പ്പന ഫെബ്രുവരിയില്‍ 267,026 യൂണിറ്റായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 267,625 യൂണിറ്റുകളാണ് പുറത്തിറക്കിയത്. ആഭ്യന്തര വില്‍പ്പന 28 ശതമാനം വര്‍ധിച്ച് 221,403 യൂണിറ്റുകളായി.

ചെന്നൈ ആസ്ഥാനമായുള്ള ടിവിഎസിന്റെ മോട്ടോര്‍സൈക്കിള്‍ വില്‍പ്പന 143,523 യൂണിറ്റില്‍ നിന്നും 126,243 യൂണിറ്റുളായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ സ്‌കൂട്ടര്‍ വില്‍പ്പന 21 ശതമാനം വര്‍ധിച്ച് 104,82023 യൂണിറ്റായി.

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ (എച്ച്എംഎസ്‌ഐ) മൊത്തം വില്‍പ്പന ഫെബ്രുവരിയില്‍ 21 ശതമാനം ഇടിഞ്ഞ് 247,175 യൂണിറ്റായി.അതേസമയം ആഭ്യന്തരമായി വില്‍പന നടത്തിയത് 285706 യൂണിറ്റുകളായി ഉയര്‍ന്നിട്ടുണ്ട്. മുന്‍വര്‍ഷത്തെ ആഭ്യന്തര വില്‍പന 227064 എണ്ണം മാത്രമായിരുന്നു.

X
Top