ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

ജിഎസ്ടി പരിഷ്‌ക്കരണം റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉത്തേജനം നല്‍കുമെന്ന് വിദഗ്ധര്‍

മുംബൈ: ജിഎസ്ടി സ്ലാബുകള്‍ 5 ശതമാനവും 18 ശതമാനവുമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഡെവലപ്പര്‍മാരുടെ ചെലവ് കുറയ്ക്കുകയും വീടുവാങ്ങുന്നവരെ സഹായിക്കുകയും ചെയ്യും, വിദഗ്ധര്‍ പറയുന്നു.

കുറഞ്ഞ നികുതിയുടെ ഗുണം ഡെവലപ്പര്‍മാര്‍ക്ക് ലഭിക്കുന്നതോടെ കുറഞ്ഞ നിരക്കില്‍ വീടുകള്‍ ലഭ്യമാകും.

നിര്‍മ്മാണ വ്യവസായം വളരെക്കാലമായി ജിഎസ്ടി പരിഷ്‌ക്കരണം ആവശ്യപ്പെടുന്നുണ്ടെന്ന് സിബിആര്‍ഇ ചെയര്‍പേഴ്സണും സിഇഒയുമായ അന്‍ഷുമാന്‍ മാഗസിന്‍ പറഞ്ഞു.  ജിഎസ്ടി ലളിതമാക്കാനും ഒരു പരിധിവരെ കുറയ്ക്കാനും കഴിയുമെങ്കില്‍, അത് തീര്‍ച്ചയായും നല്ല സ്വാധീനം ചെലുത്തും. പ്രത്യേകിച്ച് സിമന്റ് പോലുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍.

വാണിജ്യ വിഭാഗത്തിന്, ജിഎസ്ടി നിരക്ക് കുറയ്ക്കല്‍ ആശ്വാസമാകും. പ്രത്യേകിച്ചും ഇന്ത്യന്‍ കയറ്റുമതിയ്ക്ക് മേല്‍ അധിക താരിഫുകള്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിര്‍മ്മാണ സാമഗ്രികള്‍ക്ക് നിലവില്‍ വ്യത്യസ്ത ജിഎസ്ടി നിരക്കുകളാണ് ബാധകമാകുന്നത്. സിമന്റിന് 28 ശതമാനം, സ്റ്റീലിന് 18 ശതമാനം, പെയിന്റിന് 28 ശതമാനം, ടൈലുകള്‍ക്കും സാനിറ്ററി വെയറിനും 18 ശതമാനം എന്നിങ്ങനെ. ഈ ഇന്‍പുട്ട് ചെലവ് പദ്ധതിയുടെ ആകെ ചെലവിനെയും ഭവന വിലയെയും നേരിട്ട് ബാധിക്കുന്നു.

പുതിയ നിരക്കുകള്‍ ഇന്‍പുട്ട് ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ ഒന്നടങ്കം പറഞ്ഞു.

X
Top