മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചുബുള്ളറ്റ് ട്രെയിന്‍ പദ്ധതി: റെയില്‍വേ 90,000 കോടിയുടെ അധികച്ചെലവ് ഏറ്റെടുക്കുംയുദ്ധം നീണ്ടാൽ ഇന്ത്യയ്ക്കും പ്രതിസന്ധി; യുദ്ധക്കെടുതി കടക്കാൻ മറുവഴി തേടി സർക്കാർഇന്ത്യയ്ക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ എത്തിച്ചുനൽകാനൊരുങ്ങി റഷ്യകേരളത്തില്‍ പഴം-പച്ചക്കറി വില വന്‍തോതില്‍ കുറഞ്ഞേക്കും

ഈയാഴ്ച രണ്ട് ഐപിഒകൾ

രു ഇടവേളക്ക് ശേഷം ഐപിഒ വിപണി വീണ്ടും സജീവമാകുന്നു. ഈയാഴ്ച രണ്ട് മെയിൻ ബോർഡ് ഐപിഒകളാണ് വിപണിയിലെത്തുന്നത്. ബൊരാനാ വീവ്സിന്റെ ഐപിഒ മെയ് 20 നും ബെൽറൈസ് ഇൻഡസ്ട്രീസിന്റെ ഐപിഒ മെയ് 21നും തുടങ്ങും.

സൂറത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൃത്രിമ നൂൽ ഉൽപാദകരായ ബൊരാനാ വീവ്സ് 145 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കുന്നത്. മെയ് 20ന് തുടങ്ങുന്ന ഐപിഒയുടെ സബ്‌സ്‌ക്രിപ്‌ഷന്‍ മെയ് 22ന് സമാപിക്കും. 205-216 രൂപയാണ് ഇഷ്യൂ വില. 69 ഓഹരികൾ ഉൾപ്പെട്ടതാണ് ഐപിഒയുടെ ഒരു ലോട്ട്.

നിലവിൽ 29 ശതമാനം പ്രീമിയമാണ് ഈ ഓഹരിക്ക് ഗ്രേ മാർക്കറ്റിൽ ഉള്ളത്. ലിസ്റ്റ് ചെയ്യുന്ന ദിനത്തിൽ ഈ ഐപിഒ നേട്ടം നൽകാൻ സാധ്യത ഉണ്ടെന്നാണ് ഗ്രേ മാർക്കറ്റ് പ്രീമിയം നൽകുന്ന സൂചന.

2150 കോടി രൂപ സമാഹരിക്കാനായി ബെൽ റൈസ് ഇൻഡസ്ട്രീസ് നടത്തുന്ന ഐപിഒ മെയ് 21ന് തുടങ്ങി മെയ്23ന് സമാപിക്കും.

85-90 രൂപയാണ് ഇഷ്യൂ വില. 166 ഓഹരികൾ ഉൾപ്പെട്ടതാണ് ഒരു ലോട്ട്. ഐപിഒ വഴി പൂർണമായും പുതിയ ഓഹരികളുടെ വിൽപ്പനയാണ് ബെൽറൈസ് ഇൻഡസ്ട്രീസ് നടത്തുന്നത്.

ഐപിഒ വഴി സമാഹരിക്കുന്ന തുക കടം തിരിച്ചടക്കുന്നതിനും പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കും.

X
Top