ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ട്വിറ്റർ ‘വെരിഫൈഡ്’ സേവനം അടുത്ത ആഴ്ച ആരംഭിക്കും

സാൻഫ്രാന്സിസ്കോ: താൽക്കാലികമായി ട്വിറ്ററിലെ വെരിഫൈഡ് ബ്ലൂ ടിക്ക് സേവനം അടുത്തയാഴ്ച അവതരിപ്പിക്കുമെന്ന് സിഇഒ ഇലോൺ മസ്‌ക്. ആഴ്ചകൾക്ക് മുൻപാണ് വെരിഫൈഡ് ഫീച്ചർ താൽക്കാലികമായി മസ്‌ക് നിർത്തിവെച്ചത്. എന്നാൽ അടുത്ത ആഴ്ച ഈ സേവനം താത്കാലികമായി ആരംഭിക്കുകയാണെന്ന് മസ്‌ക് ഇന്ന് ട്വീറ്റ് ചെയ്തു.

സെലിബ്രിറ്റികളാണോ അല്ലയോ എന്നത് പരിഗണിക്കാതെ കമ്പനികൾക്ക് ‘ഗോൾഡ് ചെക്ക്’, സർക്കാർ അക്കൗണ്ടുകൾക്ക് ‘ഗ്രേ ചെക്ക്’, വ്യക്തികൾക്ക് നിലവിലുള്ള നീല ചെക്ക് എന്നിവ നൽകുമെന്ന് ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക് പറഞ്ഞു. വ്യാജ അക്കൗണ്ടുകൾക്ക് തടയിടാനാണ് ഇലോൺ മസ്‌ക് ശ്രമിക്കുന്നത്.

രാഷ്ട്രീയക്കാർ, പ്രശസ്ത വ്യക്തികൾ, പത്രപ്രവർത്തകർ, മറ്റ് പൊതു വ്യക്തികൾ എന്നിവരുടെ വെരിഫൈഡ് അക്കൗണ്ടുകൾക്കായി മുമ്പ് നീല ചെക്ക് മാർക്ക് നൽകിയിരുന്നു. എന്നാൽ ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്ത ശേഷം ബ്ലൂ ടിക്ക് ബാഡ്ജിന് സബ്‌സ്‌ക്രിപ്‌ഷൻ ഏർപ്പെടുത്തുകകയിരുന്നു.

X
Top