ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

ട്വീറ്റുകള് കാണാന് സൈന് ഇന് നിര്ബന്ധമാക്കി ട്വിറ്റര്, താല്ക്കാലിക നടപടിയെന്ന് എലോണ് മസ്‌ക്

ന്യൂഡല്‍ഹി: ട്വീറ്റുകള്‍ കാണുന്നതിന് അക്കൗണ്ട് നിര്‍ബന്ധമാക്കിയിരിക്കയാണ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോം ട്വിറ്റര്‍. എന്നാല്‍ നീക്കം താല്‍ക്കാലിമാണെന്ന് ഉടമ എലോണ്‍ മസ്‌ക്ക് പറഞ്ഞു. നിലവില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ട്വീറ്റുകള്‍ കാണാന്‍ കഴിയില്ല.

നേരത്തെ സര്‍ച്ച് എഞ്ചിനില്‍ തിരയുന്നതോ മറ്റ് ഉള്ളടക്കത്തില്‍ ഉള്‍ച്ചേര്‍ത്തതോ ആയ ട്വീറ്റുകള്‍, സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമായിരുന്നു. ഫോളോ ചെയ്യുന്നതിനും വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനും വേണ്ടിയാണ് ലോഗിന്‍ ചെയ്തിരുന്നത്. ഇപ്പോള്‍ അക്കൗണ്ട് ഇല്ലെങ്കില്‍ ട്വീറ്റുകള്‍ കാണാന് കഴിയില്ല.

ഉള്ളടക്കം കാണാന്‍ ശ്രമിക്കുന്ന ഉപയോക്താക്കളോട് സൈന്‍അപ്പ് ചെയ്യാനോ ലോഗിന്‍ ചെയ്യാനോ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോം ആവശ്യപ്പെടും.ട്വിറ്റര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ലെങ്കിലും അപ്‌ഡേറ്റ് വെള്ളിയാഴ്ച വൈകി പ്രാബല്യത്തില്‍ വന്നു. സൈന്‍ ഇന്‍ ചെയ്യാതെ ഉള്ളടക്കം കാണാന്‍ ശ്രമിച്ചപ്പോള്‍ ഉപയോക്താക്കള്‍ക്ക് ഇക്കാര്യം അനുഭവേദ്യമായി.

മുന്‍ ട്വിറ്റര്‍ മേധാവി മസ്‌ക് മാറ്റത്തെ ‘താല്‍ക്കാലിക അടിയന്തര നടപടി’ എന്ന് വിശേഷിപ്പിക്കുന്നു.പ്ലാറ്റ്‌ഫോമില്‍ നിന്ന് മൂന്നാം കക്ഷി ഡാറ്റ സ്‌ക്രാപ്പ് ചെയ്യുന്ന പ്രശ്‌നം പരിഹരിക്കുന്നതിനാണ് നടപടി.അമിതമായ ഡാറ്റ സ്‌ക്രാപ്പിംഗ് സാധാരണ ഉപയോക്താക്കളുടെ സേവനത്തെ പ്രതികൂലമായി ബാധിക്കുന്നു, മസ്‌ക്ക് പറഞ്ഞു.

X
Top