തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

പെട്രോണസ് ടിവിഎസ് ഇന്ത്യ ഒഎംസി 2026  

കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനി പെട്രോണസ് ടിവിഎസ് ഇന്ത്യ വണ്‍ മേക്ക് ചാമ്പ്യന്‍ഷിപ്പ് 2026-ന്‍റെ ട്രെയിനിംഗ്-സെലക്ഷന്‍ പരിപാടികള്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലെ റേസിംഗ് പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതില്‍ ടിവിഎസ് റേസിംഗിനുള്ള ദീര്‍ഘകാല പങ്ക് അടിവരയിടുന്നതാണ് ഈ പ്രഖ്യാപനം. 2026 ജനുവരി 17 മുതല്‍ ഫെബ്രുവരി 7 വരെ രാജ്യ വ്യാപകമായി സെലക്ഷന്‍ ട്രയലുകള്‍ നടക്കും. ബെംഗളൂരു, പൂനെ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളാണ് സെലക്ഷന്‍ വേദികള്‍.

ചെന്നൈയിലെ മദ്രാസ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ വച്ചായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. റേസിംഗ് രംഗത്ത് ടിവിഎസ് അപ്പാച്ചെ 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് 2026 സീസണ്‍ നടക്കുന്നത്. ടിവിഎസ് റേസിങിനെ സംബന്ധിച്ചിടത്തോളം വണ്‍ മേക്ക് ചാമ്പ്യന്‍ഷിപ്പ് എന്നത് വെറുമൊരു റേസ് സംഘടിപ്പിക്കല്‍ മാത്രമല്ലെന്നും അത് റേസര്‍മാരെ വാര്‍ത്തെടുക്കല്‍ കൂടിയാണെന്നും പുതിയ സീസണിനെക്കുറിച്ച് സംസാരിച്ച ടിവിഎസ് മോട്ടോര്‍ കമ്പനി പ്രീമിയം ബിസിനസ് ഹെഡ് വിമല്‍ സംബ്ലി പറഞ്ഞു.  ട്രാക്ക് ട്രെയിനിംഗിന് മുന്‍ഗണന നല്‍കുന്നതും സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കുന്നതുമായ പരിശീലന രീതിയാണ് പെട്രോണസ് ടിവിഎസ് ഇന്ത്യ ഒഎംസി പിന്തുടരുന്നത്.

ടിവിഎസ് റേസിംഗിന്‍റെ നാല് പതിറ്റാണ്ടിലേറെയുള്ള മോട്ടോര്‍ സ്പോര്‍ട്സ് പരിചയത്തില്‍ നിന്നും വികസിപ്പിച്ചെടുത്ത, റേസിംഗിനായി പ്രത്യേകം സജ്ജമാക്കിയ ടിവിഎസ് അപ്പാച്ചെ മോട്ടോര്‍സൈക്കിളുകളിലാണ് റൈഡര്‍മാര്‍ പരിശീലനം നടത്തുന്നതും മത്സരിക്കുന്നതും. എല്ലാ വിഭാഗങ്ങളിലും റൈഡര്‍മാരുടെ പരിശീലനത്തിലും തയ്യാറെടുപ്പിലും സുരക്ഷ ഒരു അവിഭാജ്യ ഘടകമാണ്. അതിനാല്‍ ആല്‍പൈന്‍സ്റ്റാര്‍സ് എയര്‍ബാഗ് ജാക്കറ്റുകള്‍, എഫ്ഐഎം സര്‍ട്ടിഫൈഡ് ഹെല്‍മെറ്റുകള്‍, എഫ്ഐഎം-സ്പെക് റേസിംഗ് സ്യൂട്ടുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഉന്നത നിലവാരമുള്ള റേസിംഗ് ഗിയറുകളാണ് റൈഡര്‍മാര്‍ക്ക് നല്‍കുന്നത്. കൂടാതെ, റൈഡര്‍മാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി മികച്ച പ്രകടനം ഉറപ്പാക്കാന്‍ ഓരോ റൈഡര്‍ക്കും അനുയോജ്യമായ രീതിയില്‍ ട്യൂണ്‍ ചെയ്ത മോട്ടോര്‍സൈക്കിളുകളും ലഭ്യമാക്കുന്നുണ്ട്.

X
Top