കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ടിവിഎസ്‌ മോട്ടോറിന്റെ വിപണിമൂല്യം ഒരു ലക്ഷം കോടി കവിഞ്ഞു

രുചക്ര വാഹന നിര്‍മാണ മേഖലയിലെ പ്രമുഖ കമ്പനിയായ ടിവിഎസ്‌ മോട്ടോറിന്റെ വിപണിമൂല്യം ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. ഇന്നലെ നാല്‌ ശതമാനമാണ്‌ ഓഹരി വില ഉയര്‍ന്നത്‌.

വ്യാഴാഴ്ച്ച 2093 രൂപയില്‍ ക്ലോസ്‌ ചെയ്‌ത ടിവിഎസ്‌ മോട്ടോര്‍ ഇന്നലെ 2186 രൂപ വരെ ഉയര്‍ന്നു. ഇത്‌ ഈ ഓഹരിയുടെ 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയാണ്‌. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്‌ 92 ശതമാനമാണ്‌ ഈ ഓഹരി വില ഉയര്‍ന്നത്‌.

ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ ക്വാളിറ്റി മാനേജ്‌മെന്റി (ഐഎഫ്‌ക്യുഎം)ന്റെ 28.57 ശതമാനം ഓഹരികള്‍ ടിവിഎസ്‌ മോട്ടോര്‍ വാങ്ങിയതും പൊതുവെ ഓട്ടോ ഓഹരികളില്‍ നിലനില്‍ക്കുന്ന ഡിമാന്റും ഓഹരി വിലയിലെ മുന്നേറ്റത്തിന്‌ വഴിയൊരുക്കി.

ഐഎഫ്‌ക്യുഎം പുതുതായി ഇഷ്യു ചെയ്‌ത ഓഹരികളാണ്‌ ടിവിഎസ്‌ മോട്ടോര്‍ സബ്‌സ്‌ക്രൈബ്‌ ചെയ്‌തത്‌.

ഇന്നലെ നിഫ്‌റ്റി ഓട്ടോ സൂചിക എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 20,407.90 പോയിന്റ്‌ രേഖപ്പെടുത്തി. ഓട്ടോ സൂചികയില്‍ ഉള്‍പ്പെട്ട 15 ഓഹരികളും ഇന്നലെ മുന്നേറ്റം നടത്തി.

മത്സരരംഗത്തുള്ള മറ്റ്‌ കമ്പനികളേക്കാള്‍ ഉയര്‍ന്ന മാര്‍ജിന്‍ ടിവിഎസിന്‌ നിലവില്‍ കൈവരിക്കാന്‍ സാധിക്കുന്നുണ്ട്‌. വിപണി പങ്കാളിത്തത്തില്‍ സ്ഥിരത പുലര്‍ത്താനും കമ്പനിക്ക്‌ സാധിച്ചു.

പുതിയ മോഡലുകളും ഇലക്‌ട്രിക്‌ വാഹനങ്ങളും മറ്റ്‌ ഇരുചക്ര വാഹന നിര്‍മാതാക്കളേക്കാള്‍ ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാന്‍ ടിവിഎസിന്‌ സഹായകമായി.

X
Top