പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ചഇന്ത്യൻ ഹോസ്പ്റ്റിലാറ്റി മേഖല മുന്നേറുന്നുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി യുഎന്‍വിഴിഞ്ഞം തുറമുഖം: ഭൂഗർഭ തീവണ്ടിപ്പാതയുടെ ഡിപിആറിന് അംഗീകാരമായികൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളം

ഇവി മേഖലയിൽ 1,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ടിവിഎസ് മോട്ടോർ

ഡൽഹി: വൈദ്യുത വാഹനങ്ങളിലേക്കുള്ള സുപ്രധാന പരിവർത്തനത്തിലേക്ക് നീങ്ങാനുള്ള ശ്രമത്തിൽ ടിവിഎസ് മോട്ടോർ കമ്പനി നടപ്പ് സാമ്പത്തിക വർഷത്തിൽ 1,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നു. ഈ നിക്ഷേപത്തിന്റെ ഒരു പ്രധാന ഭാഗം ശേഷി വിപുലീകരണത്തിനും ഇവി ഉൽപ്പന്ന പോർട്ട്‌ഫോളിയോയുടെ നിർമ്മാണത്തിനും വേണ്ടിയുള്ളതാണ്. 1,000 കോടി രൂപയുടെ നിക്ഷേപത്തിന്റെ തുടർച്ചയായ രണ്ടാം വർഷമാണിത്, ഈ വർഷം അവസാനത്തോടെ കമ്പനി അതിന്റെ ഇവി ഉൽപ്പാദന ശേഷി പ്രതിമാസം 25,000 യൂണിറ്റായി ഇരട്ടിയാക്കുകയും പിന്നീട് ഇത് 50,000 യൂണിറ്റായി ഉയർത്തുകയും ചെയ്യും. 2025 ഓടെ സ്‌കൂട്ടർ വിപണിയുടെ 30 ശതമാനവും ത്രീ വീലർ വിപണിയുടെ 35 ശതമാനവും ഇവികൾ വഹിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായും, അതിനാൽ നിർദിഷ്ട വിഭാഗത്തിൽ മുൻനിരക്കാരാകാൻ കമ്പനി ലക്ഷ്യമിടുന്നതായും ടിവിഎസ് മോട്ടോർ എംഡി സുദർശൻ വേണു പറഞ്ഞു;

വരും വർഷങ്ങളിൽ തങ്ങളുടെ നിക്ഷേപത്തിന്റെ വലിയൊരു ഭാഗവും ഇവികൾക്കായി മാറ്റവെയ്ക്കുമെന്നും, പ്രഖ്യാപിച്ച 1,000 കോടി രൂപയുടെ നിക്ഷേപത്തിന്റെ ഒരു പ്രധാന ഭാഗം ഗണ്യമായി നിക്ഷേപിച്ചതായും, വരും വർഷങ്ങളിലും തങ്ങൾ സമാനമായ വേഗതയിൽ നിക്ഷേപം തുടരുമെന്നും വേണു കൂട്ടിച്ചേർത്തു. തുടർച്ചയായ രണ്ടാം വർഷവും വിദേശ സബ്‌സിഡിയറികളിലെ നിക്ഷേപം വർധിപ്പിച്ചുകൊണ്ട് ഇലക്ട്രിക് വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യകത മുതലാക്കാൻ ടിവിഎസ് മോട്ടോർ അതിന്റെ നിക്ഷേപ വിഹിതം വർദ്ധിപ്പിക്കുകയാണ്. കമ്പനി ഈയിടെ അതിന്റെ ഘടകമായ ടിവിഎസ് സിംഗപ്പൂരിൽ ഏകദേശം 1,100 കോടി രൂപ നിക്ഷേപിച്ചിരുന്നു. ഇതോടെ ടിവിഎസ് സിംഗപ്പൂരിലെ കമ്പനിയുടെ മൊത്തം നിക്ഷേപം 1,892 കോടി രൂപയിലെത്തി. സബ്‌സിഡിയറികളിലെ നിക്ഷേപം കൂടാതെ, 2022 സാമ്പത്തിക വർഷത്തിൽ 730 കോടി രൂപ മൂലധനച്ചെലവായി ടിവിഎസ് മോട്ടോർ ചിലവഴിച്ചു.  

X
Top