ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് ടിവിഎസ് ഇലക്ട്രോണിക്‌സ്

ന്യൂഡല്‍ഹി: അവസാന ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 29 നിശ്ചയിച്ചിരിക്കയാണ് ടിവിഎസ് ഇലക്ട്രോണിക്‌സ്. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 2 രൂപയാണ് കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 5 ന് ചേരുന്ന വാര്‍ഷിക ജനറല്‍ മീറ്റിംഗ് അനുമതിയോടെ വിതരണം നടക്കും.

നാലാംപാദത്തില്‍ 85.11 കോടി രൂപയുടെ വരുമാനം കമ്പനി നേടി.മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 4.22 ശതമാനം കുറവ്. അറ്റാദായം 66.37 ശതമാനം കുറഞ്ഞ് 1.51 കോടി രൂപയായി.

ഇപിഎസ് 66.39 ശതമാനം കുറഞ്ഞ് 0.81 രൂപ. കമ്പനി ഓഹരിയുടെ 52 ആഴ്ച ഉയരം 448 രൂപയും താഴ്്ച 166.20 രൂപയുമാണ്. നിലവിലെ വില 367 രൂപ.

52 ആഴ്ച ഉയരത്തില്‍ നിന്ന് 18.08 ശതമാനം താഴെയും താഴ്ചയില്‍ നിന്ന് 120.81 ശതമാനം കൂടുതലും.

X
Top