മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി ‘വയോജന സൗഹൃദ ബജറ്റ്’ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ 1000 കോടി പ്രഖ്യാപിച്ച് കേരളംസമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

ടിവിഎസ് ക്രെഡിറ്റിന്‍റെ വായ്പാ വിതരണത്തിലും അറ്റാദായത്തിലും വര്‍ധനവ്

കൊച്ചി: രാജ്യത്തെ മുന്‍നിര എന്‍ബിഎഫ്സികളില്‍ ഒന്നായ ടിവിഎസ് ക്രെഡിറ്റ് സര്‍വീസസ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ഒന്‍പതു മാസങ്ങളിലെ വായ്പാ വിതരണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനം വര്‍ധനവു കൈവരിച്ചു.

ആദ്യ ഒന്‍പതു മാസങ്ങളില്‍ ആകെ വരുമാനം എട്ടു ശതമാനം വര്‍ധനവോടെ 5351 കോടി രൂപയിലും എത്തിയിട്ടുണ്ട്. അറ്റാദായം 22 ശതമാനം വര്‍ധനവോടെ 658 കോടി രൂപയിലും എത്തിയിട്ടുണ്ട്. കമ്പനി ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 2025 ഡിസംബറിലെ കണക്കനുസരിച്ച് 29,678 കോടി രൂപയാണ്.

ഒന്‍പതു ശതമാനം വര്‍ധനവാണിതു കാണിക്കുന്നതെന്നും സാമ്പത്തിക ഫലങ്ങള്‍ വ്യക്തമാക്കുന്നു.

X
Top