ഓൺലൈൻ വാതുവെപ്പ് കേസ്: 1,810 കോടിയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടിപശ്ചിമേഷ്യൻ യുദ്ധം: രാജ്യത്ത് എൽപിജി നിയന്ത്രണം വന്നേക്കുംഇന്ത്യക്ക് ദീർഘകാലം യുറേനിയം നൽകുമെന്ന് കാനഡ; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഈ വർഷംനിയന്ത്രിത സർവീസുകൾ ആരംഭിച്ച് വിമാന കമ്പനികൾ; ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്കേന്ദ്ര സർക്കാർ ജീവനക്കാർക്ക് റെക്കോർഡ് ശമ്പള വർദ്ധനവ് വരുന്നു

ടിവിഎസ് ക്രെഡിറ്റിന് 767 കോടി രൂപയുടെ അറ്റാദായം

കൊച്ചി: രാജ്യത്തെ മുന്‍നിര എന്‍ബിഎഫ്സികളില്‍ ഒന്നായ ടിവിഎസ് ക്രെഡിറ്റ് സര്‍വ്വീസസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 34 ശതമാനം വളര്‍ച്ചയോടെ 767 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു.

35 ശതമാനം വളര്‍ച്ചയോടെ 1025 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആകെ കൈകാര്യം ചെയ്ത ആസ്തികള്‍ 26,647 കോടി രൂപയുടേതായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം ത്രൈമാസത്തില്‍ 1674 കോടി രൂപയുടെ ആകെ വരുമാനവും 53 ശതമാനം വര്‍ധനവോടെ 226 കോടി രൂപയുടെ അറ്റാദായവും കൈവരിച്ചതായി സാമ്പത്തിക ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

നാലാം ത്രൈമാസത്തില്‍ 13 ലക്ഷം പുതിയ ഉപഭോക്താക്കള്‍ക്ക് വായ്പകള്‍ വിതരണം ചെയ്ത ടിവിഎസ് ക്രെഡിറ്റ് ആകെ ഉപഭോക്താക്കളുടെ എണ്ണം 1.9 കോടിയായി ഉയര്‍ത്തിയിട്ടുമുണ്ട്.

X
Top