എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ടിടി ദേവസ്സി ബ്രാന്‍ഡ് എക്‌സ്‌ക്ലൂസ്സീവ് ജൂവലറി കൊച്ചിയില്‍

കൊച്ചി: സ്വര്‍ണ്ണ-വജ്ര വിപണിയിലെ മുന്‍’നിര ബ്രാന്‍ഡുകളിലൊന്നായ ടിടി ദേവസ്സി ജൂവലറി അവരുടെ ഒരു ഡിസൈനില്‍ ഒരാഭരണം മാത്രമുള്ള സവിശേഷമായ ജൂവലറി ഷോപ്പിന് കൊച്ചിയില്‍ തുടക്കമിട്ടു.
എംജി റോഡിലെ അവന്യൂ റീജന്റില്‍ തുടങ്ങുന്ന സ്റ്റോറിന്റെ പ്രത്യേകത ഒരു ഡിസൈനില്‍ ഒരാഭാരണം മാത്രമായ സോറ ശേഖര മാണ്. ഒരോ ആഭരണവും ഒരു ഡിസൈനില്‍ മാത്രമായി വില്‍പ്പനക്ക് ല ഭ്യമാവുന്ന എക്‌സ്‌ക്ലൂസീവ് ഡിസൈനര്‍ ജുവലറി കേരളത്തിലെ ആഭരണ വിപണിയില്‍ പുതിയ തുടക്കമാണ്. ഒരു ഡിസൈനില്‍ ലഭ്യമായ ആഭരണം പിന്നീട് ഒരിക്കലും വില്‍ പ്പനയിലുണ്ടാവില്ല.
ആഭരണ ഡിസൈന്‍-വിപണന മേഖലയില്‍ 82 വര്‍ഷത്തെ പരിചയമുള്ള ടിടി ദേവസ്സി ജൂവലറിയുടെ നാലാം തലമുറ ബിസ്സിനസ്സി ന്റെ ചുമതലകളിലേക്കു വരുന്നതിന്റെ ഭാഗം കൂടിയാണ് കൊച്ചിയിലെ പുതിയ സ്റ്റോര്‍.
ടിടി ദേവസ്സി ഗ്രൂപ്പിന്റെ ചെയര്‍മാനായ ടിഡി ജോസിന്റെ പൗത്രിയും പ്രൊഫഷണല്‍ ആര്‍ക്കിടെക്ടും, ജൂവലറി ഡിസൈനറുമായ മിന്ന എലിസബത്താവും കൊച്ചിയിലെ സോറ സ്റ്റോറിന്റെ മേധാവി. ചെയര്‍മാന്‍ ജോസിന്റെ പൗത്രനായ അഡോണ്‍ തരകന്‍ ആണ് സ്ഥാപനത്തിന്റെ മാര്‍ക്കറ്റിംഗ് മേധാവി.
ശുദ്ധമായ സ്വര്‍ണ്ണം, വജ്രം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ മാത്രം വില്‍ക്കുന്നതിന്റെ പേരില്‍ ഇന്ത്യന്‍ റീടെയില്‍ മേഖലയിലാകെ ഖ്യാതി നേടിയ സ്ഥാപനമാണ് തരകന്‍ താരു ദേവസ്സി 1941-ല്‍ തൃശ്ശൂരില്‍ സ്ഥാപി ച്ച ടിടി ദേവസ്സി ജൂവലറി. കേരളത്തിലാകെ 6 സ്ഥാപനങ്ങളാണ് ഇപ്പോള്‍ ടിടി ദേവസ്സി ജൂവലറിയുടെ കീഴിൽ നിലവിലുള്ളത്. കഴിഞ്ഞ എട്ടു ദശാബ്ദങ്ങള്‍ക്കുള്ളില്‍ ഗുണമേന്മയുടെയും സത്യസന്ധതയുടെയും ട്രേഡ് മാര്‍ക്കായി മാറിയ ടിടിയില്‍ വിശ്വാസ മര്‍പ്പിച്ചിട്ടുള്ള ഉപഭോക്താക്കളുടെ അടിത്തറ അനുദിനം വളരുകയാണ്.
വില്‍ക്കുന്ന ഉല്‍പ്പങ്ങളുടെ ഗുണനിലവാരമാണ് തങ്ങളുടെ യുഎസ്പിയെന്ന് ടിടി ദേവസ്സി ജൂവലറിയുടെ മാനേജിംഗ് ഡയറക്ടറായ അനില്‍ ജോസ് പറഞ്ഞു. വില്‍ക്കുന്ന എല്ലാറ്റിന്റെയും പരിശുദ്ധി ഉറപ്പാക്കും. അതിവേഗം വളരുന്ന കൊച്ചി പോലുള്ള ഒരു നഗരത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നതില്‍ അതീവ സന്തു ഷ്ടരാണ്. ഗുണനിലവാരത്തെ പറ്റി മികച്ച ധാരണയുള്ള ഇവിടുത്തെ ഉപഭോക്താക്കള്‍ക്ക് മികച്ച ഡിസൈനര്‍ ആഭരണങ്ങള്‍ ലഭ്യമാക്കുതിനുള്ള അവസരമാണ് കൈ വന്നിരിക്കുന്നത് അദ്ദേഹം പറഞ്ഞു.
കൊച്ചി സ്റ്റോറില്‍ സോറ കളക്ഷന്റെ എക്‌സ്‌ക്ലൂസീവ് ഡിസൈനുകളിലുള്ള ആഭരണങ്ങളാണ് ലഭ്യമാവുക. ലോക നിലവാര ത്തിലുള്ള ഡിൈസനുകളെ അടിസ്ഥാനമാക്കി മാസ്റ്റര്‍ സ്വര്‍ണ്ണപ്പണിക്കാര്‍ രൂപകല്‍പന ചെയ്തതാണ് ആഭരണങ്ങളെന്ന് അനില്‍ പറഞ്ഞു. എത്രയെണ്ണം വാങ്ങിയാലും ഒറ്റ ഡിസൈ നില്‍ ഒരാഭാരണം മാത്രമാവും ലഭ്യമാവുക. അതു പോലൊരെണ്ണം രണ്ടാമത് വില്‍ പ്പനക്കുണ്ടാവില്ല. ഇത് ഞങ്ങളുടെ സിഗ്നേച്ചര്‍ കളക്ഷനാണ്. മിഡില്‍ ഈസ്റ്റിലെയും, സൗത്ത് ഈസ്റ്റ് ഏഷ്യയിലെയും വിപണികളില്‍ വില മതിക്കാനാവാത്ത ശേഖരമായി അവ കണക്കാക്കപ്പെടുന്നു, അദ്ദേഹം പറഞ്ഞു.

X
Top