ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

ട്രംപിന്റെ താരിഫ് യുഎസ് വളര്‍ച്ചയെ ബാധിക്കുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം യുഎസില്‍ വിലക്കയറ്റം സൃഷ്ടിക്കുമെന്നും വളര്‍ച്ച കുറയ്ക്കുമെന്നും എസ്ബിഐ (സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) മുന്നറിയിപ്പ് നല്‍കി.

റിപ്പോര്‍ട്ട് പ്രകാരം 40-50 ബേസിസ് പോയിന്റ് കുറവാണ്‌ യുഎസ് ജിഡിപി വളര്‍ച്ചയിലുണ്ടാകുക. രാജ്യത്ത് ഇതിനോടകം പണപ്പെരുപ്പം വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. താരിഫ് കാരണം സാധനങ്ങളുടെ വിലകൂടിയതും ഡോളര്‍ ഇടിവുമാണ് കാരണം

ഇറക്കുമതിയെ ആശ്രയിക്കുന്ന ,ഓട്ടോമൊബൈല്‍സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് മേഖലകളെയാണ് താരിഫ് കൂടുതല്‍ ബാധിക്കുക. പണപ്പെരുപ്പം 2026 അവസാനം വരെ ഫെഡ് റിസര്‍വിന്റെ ലക്ഷ്യമായ 2 ശതമാനത്തിന് മുകളിലായിരിക്കും.

45 ബില്യണോളം വരുന്ന ഇന്ത്യന്‍ കയറ്റുമതിയ്ക്കാണ് യുഎസിന്റെ 50 ശതമാനം തീരുവ ബാധകമാകുന്നത്. ഇതില്‍ തൊഴിലധിഷ്ഠിത മേഖലകളായ ടെക്‌സ്‌റ്റൈല്‍സ്, ജെംസ്, ആഭരണങ്ങള്‍ എന്നിവയും പെടുന്നു. അതേസമയം മരുന്നുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, സ്റ്റീല്‍ എന്നിവയ്ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.

യുഎസുമായുള്ള ഇന്ത്യയുടെ ട്രേഡ് സര്‍പ്ലസിനെ തീരുവകള്‍ കുറയ്ക്കുമെങ്കിലും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹാരം സാധ്യമാണെന്ന് എസ്ബിഐ റിപ്പോര്‍ട്ട് നിരീക്ഷിച്ചു.

X
Top