600000 ബാരൽ ഇറാനിയൻ ക്രൂഡ് ഇന്ത്യയിലേക്ക്പ്രീമിയം പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് ഇന്ത്യൻ ഓയിൽ; ഒറ്റയടിക്ക് കൂട്ടിയത് ലിറ്ററിന് 11 രൂപവിമാന ഇന്ധനത്തിന്റെ കരുതൽശേഖരം രണ്ടു മാസത്തേക്കുമാത്രംറഷ്യയിൽനിന്നുള്ള എണ്ണ ഇറക്കമുതി ഒമ്പതുമാസത്തെ ഉയരത്തിൽരാജ്യത്ത് പെട്രോൾ, ഡീസൽ സ്റ്റോക്ക് ആവശ്യത്തിനുണ്ട്; വാണിജ്യ LPG വിതരണം കൃത്യമായി മുന്നോട്ട് പോകുന്നുവെന്ന് കേന്ദ്രസർക്കാർ

ട്രംപിന്റെ കമ്പനി ഇന്ത്യയിൽ 2500 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു

2500 കോടി രൂപയുടെ വമ്പൻ നിക്ഷേപവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കമ്പനി ഇന്ത്യയിൽ. റിയാലിറ്റി ഫോം ആയ ട്രിബേക്ക ഡെവലപ്പേർസ് ആണ് ഇന്ത്യൻ കമ്പനിയായ കുന്ദൻ സ്പേസസുമായി ചേർന്ന് പുനയിൽ 200500 കോടി രൂപയുടെ ട്രംപ് വേൾഡ് സെന്റർ നിർമ്മിക്കുന്നത്. ഇത് ആദ്യമായാണ് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രംപ് ഓർഗനൈസേഷൻ ഇന്ത്യൻ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് എത്തുന്നത്.

പുനയിലെ 4.3 ഏക്കർ സ്ഥലത്തെ പ്രോജക്ട് 2500 കോടി രൂപയുടെ വില്പന ലക്ഷ്യമിട്ട് ഉള്ളതാണ്. 16 ലക്ഷം സ്ക്വയർ ഫീറ്റിൽ 2 ഗ്ലാസ് ടവറുകളിലായി 27 നിലയിൽ കെട്ടിടം നിർമ്മിക്കും എന്നാണ് വിവരം.

ട്രിബേക്ക ഡെവലപ്പേർസിന് 13 പ്രൊജക്ടുകളിലായി 14 ദശലക്ഷം സ്ക്വയർഫീറ്റ് ഏരിയയിൽ 16000 കൂടി രൂപ മൂല്യമുള്ള വോട്ട്ഫോളിയോ ഉണ്ട്.

ഇതോടെ അമേരിക്കയ്ക്ക് പുറത്ത് ട്രംപിന്റെ ബ്രാൻഡ് ചുവടുറപ്പിക്കുന്ന ഏറ്റവും പുതിയ രാജ്യമായി ഇന്ത്യ മാറുകയാണ്. രണ്ട് ടവറുകളിലുമായി ബിസിനസ് ഓഫീസുകളാണ് ലക്ഷ്യം ഇടുന്നത് എന്നാണ് കമ്പനികൾ പുറത്തുവിട്ടിരിക്കുന്ന വിവരം.

X
Top