ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

എച്ച് വണ്‍ബി വിസാ ഫീസ് ഒരു ലക്ഷം ഡോളറാക്കി ഉയര്‍ത്തിയ ട്രംപ് നടപടിയ്‌ക്കെതിരെ യുഎസ് കമ്പനികള്‍

വാഷിങ്ടണ്‍: എച്ച് വണ്‍ബി വിസാ ഫീസ് ഒരു ലക്ഷം ഡോളറാക്കി ഉയര്‍ത്തിയ നടപടി യുഎസ് സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് യുഎസ് ബിസിനസ് ഗ്രൂപ്പുകളുടെ സഖ്യം.

സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമില്‍ വരുത്തിയ മാറ്റങ്ങള്‍ പിന്‍വലിക്കണമെന്ന് അവര്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടു. ചിപ്പ് നിര്‍മ്മാതാക്കള്‍, സോഫ്റ്റ്വെയര്‍ കമ്പനികള്‍, റീട്ടെയിലര്‍മാര്‍ എന്നിവരെ പ്രതിനിധീകരിക്കുന്ന ഏകദേശം ഒരു ഡസനോളം വ്യവസായ സംഘടനകള്‍ ഇത് സംബന്ധിച്ച്  വെള്ളിയാഴ്ച പ്രസിഡന്റ് ട്രംപിന് കത്തയച്ചു.

പുതിയ ഫീസ്, വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളുടെ പൈപ്പ്‌ലൈന്‍ തടയുമെന്നും നിര്‍ണ്ണായക ജോലികള്‍ നികത്താനാകാതെ വരുമെന്നും സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ‘എച്ച്-1ബി വിസ പ്രോഗ്രാമില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിന് വ്യവസായവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നു,’ ഗ്രൂപ്പുകള്‍ എഴുതി.

മാറ്റങ്ങള്‍, പ്രതിഭകളെ നിയമിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും സഹായിക്കുന്നവയാകണം. എച്ച് വണ്‍ബി വിസാ ഫീസ് ഉയര്‍ത്തി രണ്ടാഴ്ചയ്ക്ക് ശേഷം അയച്ച കത്തില്‍ നിക്ഷേപം രാജ്യത്തെത്തിക്കാനുള്ള ട്രംപിന്റെ നയങ്ങളെ ഗ്രൂപ്പുകള്‍ പ്രശംസിക്കുന്നു.

ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം ബിസിനസ് സോഫ്റ്റ്്വെയര്‍ അലയന്‍സ്, സെമികണ്ടക്ടര്‍ വ്യവസായത്തിലെ എസ്ഇഎംഐ, നാഷണല്‍ റീ്‌ട്ടെയ്ല്‍ ഫെഡറേഷന്‍, എ്ന്റര്‍ടൈന്‍മെന്റ് സോഫ്റ്റ് വെയര്‍ അസോസിയേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഡസ്ട്രി കൗണ്‍സില്‍ എന്നിവയാണ് ഒപ്പിട്ട ഗ്രൂപ്പുകളില്‍ ചിലത്.

X
Top