ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതംകേരളത്തെ പുകഴ്ത്തി കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ

കനേഡിയൻ നിർമിത വിമാനങ്ങൾക്ക് 50% തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി

ന്യൂയോർക്ക്: കാനഡയിൽ നിർമിച്ച്‌ യു.എസ്സിൽ വിൽക്കുന്ന എല്ലാ വിമാനങ്ങൾക്കും 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ട്രംപിന്റെ ഭീഷണി. സവന്നയിലെ ജോർജിയ ആസ്ഥാനമായ യുഎസ് വിമാന നിർമാതാക്കളായ ഗൾഫ്സ്ട്രീം എയറോസ്‌പേസിന്റെ വിമാനങ്ങൾക്ക് കാനഡ സർട്ടിഫിക്കേഷൻ നിഷേധിച്ചിരുന്നു.

ഇതിന്റെ പ്രതികാര നടപടിയെന്നോണമാണ് ട്രംപിന്റെ തീരുവ ഭീഷണി. കനേഡിയൻ വിമാന നിർമാതാക്കളായ ബോംബാർഡിയറിന്റെ ഗ്ലോബൽ എക്‌സ്പ്രസ് ബിസിനസ് ജെറ്റുകൾ അമേരിക്കയിൽ നിന്ന് ‘ഡീസർട്ടിഫൈ’ ചെയ്യുമെന്നും ട്രംപ് പറഞ്ഞു.

ഗൾഫ്‌സ്ട്രീം എയ്റോസ്പേസ് നിർമ്മിച്ച ബിസിനസ് ജെറ്റുകൾക്ക് കാനഡ ഉടൻ സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ ഈ നീക്കം പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് പറഞ്ഞു. നിരവധി ഗൾഫ്‌സ്ട്രീം മോഡലുകൾക്ക് കാനഡ സർട്ടിഫിക്കേഷൻ നൽകുന്നത് നിയമവിരുദ്ധമായി നിരസിച്ചുവെന്നാണ് ട്രംപിന്റെ ആരോപണം. കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര സംഘർഷം ഇതോടെ കൂടുതൽ ശക്തമാകുകയാണ്.

ഗൾഫ്‌സ്ട്രീം 500, 600, 700, 800 ജെറ്റുകൾക്കാണ് കാനഡ നിയമവിരുദ്ധമായി സർട്ടിഫിക്കേഷൻ നിഷേധിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. ഇവ ഇതുവരെ നിർമിച്ചതിൽവെച്ച് ഏറ്റവും മികച്ചതും സാങ്കേതികമായി പുരോഗമിച്ചതുമായ വിമാനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാനഡ അവരുടെ ആഭ്യന്തര വിപണിയിൽ ഗൾഫ്‌സ്ട്രീം മോഡലുകളുടെ വിൽപ്പന തടയുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു.

ഈ പ്രശ്‌നം ഉടനടി പരിഹരിച്ചില്ലെങ്കിൽ വ്യാപാര മേഖലയിൽ കൂടുതൽ ശിക്ഷാ നടപടികളിലേക്ക്‌ കടക്കുമെന്നും എല്ലാ വിമാനങ്ങൾക്കും താൻ 50 ശതമാനം തീരുവ ഈടാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

X
Top