ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ബ്രിക്‌സ് കൂട്ടായ്മയ്‌ക്കെതിരെ ട്രമ്പ്, അധിക തീരുവ ചുമത്തുമെന്ന് ഭീഷണി

മുംബൈ: യുഎസ് ഡോളറിന്റെ പ്രാധാന്യമില്ലാതാക്കാനുള്ള ശ്രമങ്ങളാണ് ബ്രിക്‌സ് കൂട്ടായ്മയുടെ ഭാഗത്തുനിന്നുമുണ്ടാകുന്നതെന്ന് യുഎസ് പ്രസിഡന്റ് ട്രമ്പ്. അതിന് ശ്രമിക്കുന്ന പക്ഷം 10 ശതമാനം അധികം ഇറക്കുമതി തീരുവ ഈ രാഷ്ട്രങ്ങള്‍ക്ക് മേല്‍ ചുമത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘ഡോളറിന്റെ പ്രാധാന്യം കുറയ്ക്കാനാണ് അവരുടെ ശ്രമം, അതിന് ഞങ്ങള്‍ അനുവദിക്കില്ല,’ ട്രമ്പ് പറഞ്ഞു.

പുതിയ ക്രിപ്‌റ്റോകറന്‍സി നിയമത്തില്‍ ഒപ്പുവയ്ക്കുന്ന ചടങ്ങിനിടെയായിരുന്നു യുഎസ് പ്രസിഡന്റിന്റെ പരാമര്‍ശം. ഡിജിറ്റല്‍ ആസ്തികള്‍ നിയന്ത്രിക്കുക എന്ന ലക്ഷ്യം വച്ചാണ് നിയമമെങ്കിലും ട്രമ്പ് സംസാരിച്ചത് മുഴുവന്‍ വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥകളെക്കുറിച്ചായിരുന്നു.

ഈ രാഷ്ട്രങ്ങള്‍ ഡോളറിന്റെ ആധിപത്യത്തെ വെല്ലുവിളിക്കുകയാണെന്നും അതിന് വലിയ വില അവര്‍ നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാഷ്ട്രങ്ങള്‍ ചേര്‍ന്നാണ് ബ്രിക്‌സ് രൂപീകരിച്ചതെങ്കിലും ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാന്‍, സൗദി അറേബ്യ, യുഎഇ എന്നീ രാഷ്ട്രങ്ങള്‍ ഇപ്പോള്‍ കൂട്ടായ്മയുടെ ഭാഗമാണ്.

യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും തദ്ദേശീയ കറന്‍സികളില്‍ വ്യാപാരം നടത്താനുമുള്ള ചര്‍ച്ചകള്‍ ബ്രിക്‌സ് നടത്തിയിരുന്നു.

X
Top