ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ 100 ശതമാനം തീരുവ ചുമത്തി ട്രംപ്

വാഷിങ്ടണ്‍ ഡിസി: ചൈനീസ് ഉത്പന്നങ്ങള്‍ക്ക്‌മേല്‍ 100 ശതമാനം തീരുവ ചുമത്തിയിരിക്കയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീരുവ നവംബര്‍ 1 ന് പ്രാബല്യത്തില്‍ വരും. ഇതോടെ ലോകത്തെ രണ്ട് പ്രബല സമ്പദ് വ്യവസ്ഥകള്‍ തമ്മില്‍ വ്യാപാര യുദ്ധം രൂക്ഷമായി.

അപൂര്‍വ്വ ഭൗമ ധാതുക്കളുടെ കയറ്റുമതി തടഞ്ഞ ചൈനീസ് നടപടിയാണ് ട്രംപിനെ പ്രകാപിപ്പിച്ചത്. ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്ക് വാഹനങ്ങള്‍, മിലിറ്ററി എക്യുപ്‌മെന്റ്, പുനരുപയോഗ ഊര്‍ജ്ജ സാങ്കേതിക വിദ്യ എന്നിവയില്‍ അനിവാര്യമായ ധാതുക്കളുടെ 60 ശതമാനത്തിലധികം പ്രദാനം ചെയ്യുന്നത് ചൈനയാണ്. ശത്രുതാപരമായ സന്ദേശമാണ് ചൈന ലോകത്തിന് കൈമാറിയതെന്ന് ട്രംപ് ആരോപിച്ചു.

ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍, ചൈന ‘ലോകത്തിന് ശത്രുതാപരമായ കത്ത്’ അയച്ചതായും കയറ്റുമതി പരിമിതപ്പെടുത്താനുള്ള അവരുടെ തീരുമാനം ‘അസാധാരണമാവിധം ആക്രമണാത്മകമാണെന്നും’ അദ്ദേഹം എഴുതി. ചൈനയുടെ പുതിയ നയം തങ്ങളുടെ മിക്കവാറും എല്ലാ ഉല്‍പ്പന്നങ്ങളെയും ബാധിക്കും. നീക്കം, അധാര്‍മ്മികവും കേട്ടുകേള്‍വിയില്ലാത്തതുമാണ്.

നിര്‍ണ്ണായക സോഫ്റ്റ് വെയര്‍ കയറ്റുമതി നിയന്ത്രണങ്ങളും ട്രംപ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാവസായിക, പ്രതിരോധ, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആവശ്യങ്ങള്‍ക്ക് അത്യാവശ്യമായി കണക്കാക്കപ്പെടുന്ന സോഫ്റ്റ്വെയറിന്റെ ലഭ്യത യുഎസ് പരിമിതപ്പെടുത്തും. ചൈനയുടെ നടപടികള്‍ അമേരിക്കയെ മാത്രമല്ല, എല്ലാ രാജ്യങ്ങളെയും ബാധിക്കുമെന്ന് ട്രംപ് പ്രസ്താവിച്ചു.

എങ്കിലും, മറ്റ് രാജ്യങ്ങള്‍ നടപടിയെടുക്കുന്നത് വരെ കാത്തിരിക്കാന്‍ തങ്ങള്‍ തയ്യാറല്ല. യുഎസ് സ്വതന്ത്രമായി പ്രതികരിക്കും, ട്രംപ് അറിയിച്ചു. പുതിയ താരിഫ്, കയറ്റുമതി നിയന്ത്രണ നടപടികള്‍ ആഗോള വ്യാപാരം, ഉല്‍പ്പാദന ചെലവുകള്‍, വിതരണ ശൃംഖലകള്‍ എന്നിവയില്‍ വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചൈനീസ് ഇറക്കുമതിയെയോ അപൂര്‍വ ഭൂമി ധാതുക്കളെയോ ആശ്രയിക്കുന്ന ബിസിനസുകള്‍ക്ക് കാര്യമായ തടസ്സങ്ങള്‍ നേരിടേണ്ടി വരും.

X
Top