Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ഇന്ത്യയ്‌ക്കെതിരെ 20-25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രമ്പ്

വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി യാഥാര്‍ത്ഥ്യമാകാന്‍ സമയമെടുക്കും എന്നിരിക്കെ പുതിയ താരിഫ് ഭീഷണിയുമായി ട്രമ്പ്. ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടി ഓഗസ്റ്റ് 1 ന് മുന്‍പ് യാഥാര്‍ത്ഥ്യമാകില്ലെന്നും ഈ സാഹചര്യത്തില്‍ ഇന്ത്യയ്്‌ക്കെതിരെ 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നും ട്രമ്പ് പറഞ്ഞു.

ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്രമോദിയും എന്റെ അടുത്ത സുഹൃത്തുക്കളാണെങ്കിലും അവര്‍ വലിയ താരിഫുകളാണ് ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തുന്നത്. ദീര്‍ഘകാലത്തില്‍ ഇത് അനുവദിക്കാനാകില്ല, ട്രമ്പ് പറഞ്ഞു.

സെപ്തംബര്‍, ഒക്ടോബര്‍ മാസത്തോടെ ഒരു ഉഭയകക്ഷി വ്യാപാര ഉടമ്പടി (ബിടിഎ) സാധ്യമാക്കാനായി ശ്രമിക്കുകയാണ് ഇന്ത്യയും യുഎസും. ഈ ദിശയിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ഓഗസ്റ്റ് മധ്യത്തോടെ യുഎസ് വ്യാപാര പ്രതിനിധികള്‍ ഇന്ത്യ സന്ദര്‍ശിക്കും. വ്യാപാര ഉടമ്പടി യാഥാര്‍ത്ഥ്യമാക്കുന്നതിനായുള്ള അടുത്ത റൗണ്ട് ചര്‍ച്ചകള്‍ക്കായാണ് ഇത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അഞ്ചാം റൗണ്ട് ചര്‍ച്ചകള്‍ ജൂലൈ അവസാനം വാഷിങ്ടണില്‍ സമാപിച്ചിരുന്നു.

അതേസമയം യുഎസുമായുള്ള ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ടെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പ്രതികരിച്ചു. യുഎസ് ഇതിനോടകം യൂറോപ്യന്‍ യൂണിയനുമായി വ്യാപാര കരാറിലെത്തിയിട്ടുണ്ട്.

X
Top