സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

സ്വന്തം ക്രിപ്റ്റോ കോയിനുമായി ട്രംപും മെലാനിയ ട്രംപും

ന്യൂയോർക്ക്: ട്രംപിനു പിന്നാലെ സ്വന്തം ക്രിപ്റ്റോ കോയിൻ പുറത്തിറക്കി മെലാനിയയും. അമേരിക്കൻ പ്രസിഡന്‍റായി ഒൗദ്യോഗികമായി അധികാരത്തിലേറുന്നതിന് മുന്പ് വെള്ളിയാഴ്ച ഡോണൾഡ് ട്രംപ് തന്‍റെ പേരിലുള്ള ക്രിപ്റ്റോ കറൻസി പ്രഖ്യാപിച്ചിരുന്നു.

ട്രംപ് മീം കോയിൻ എന്ന് പേരിട്ടിരിക്കുന്ന കോയിൻ ഒൗദ്യോഗികമായി ലോഞ്ച് ചെയ്തതിന് പിന്നാലെ 220 ശതമാനത്തിലധികം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഭാര്യ മെലാനിയ ട്രംപും മെലാനിയ എന്ന പേരിൽ മീം കോയിൻ പുറത്തിറക്കി.

ഇരുവരുടെയും മീം കോയിനുകൾക്ക് വലിയ വിപണിമൂല്യമാണ് ദിവസങ്ങൾക്കകമുണ്ടായത്.ട്രംപ് മീം കോയിൻ 8.87 ബില്യണ്‍ ഡോളറിന്‍റെ വിപണി മൂലധനം നേടി. മെലാനിയയുടെ കോയിന് 1.19 ബില്യണ്‍ ഡോളറിന്‍റെ വിപണി മൂലധനവുമുണ്ട്.

കോയിൻഗെക്കോ റിപ്പോർട്ട് പ്രകാരം, ട്രംപിന്‍റെ മീം കോയിൻ നിലവിൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ 22-ാം ക്രിപ്റ്റോ കറൻസിയാണ്. അതേസമയം, മെലാനിയയുടെത് 94-ാം സ്ഥാനത്താണ്.

തന്‍റെ ഭരണകൂടം ക്രിപ്റ്റോ സൗഹൃദമായിരിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. ക്രിപ്റ്റോ വ്യവസായത്തിലെ നിരവധി വമ്പന്മാർ ട്രംപ് ഭരണത്തിൽ വിവിധ ചുമതലകളിലുണ്ട്.

X
Top