ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

ജൂണ്‍ അഞ്ചോടെ പണം തീരുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍

ന്യൂയോര്‍ക്ക്: ഫെഡറല്‍ കടപരിധി സംബന്ധിച്ച് നിയമനിര്‍മ്മാതാക്കള്‍ ഒരു തീരുമാനത്തിലെത്തിയില്ലെങ്കില്‍ ജൂണ്‍ 5 ഓടെ കടബാധ്യതകളില്‍ വീഴ്ച വരുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍. ”കോണ്‍ഗ്രസ് കട പരിധി ഉയര്‍ത്തുകയോ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ ചെയ്തില്ലെങ്കില്‍ സര്‍ക്കാരിന്റെ ബാധ്യതകള്‍ നിറവേറ്റാന്‍ ട്രഷറിക്ക് കഴിയാതെ പോകും,” ഹൗസ് സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിക്ക് അയച്ച കത്തില്‍ യെല്ലന്‍ പറയുന്നു ജൂണ്‍ 5 നകം കടപരിധി ഉയര്‍ത്തണമെന്നാണ് അവര്‍ പറയുന്നത്.

അവശേഷിക്കുന്ന വിഭവങ്ങള്‍ പരിമിതമായതിനാല്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് യെല്ലന്‍ അഭ്യര്‍ത്ഥിച്ചു. ട്രഷറി പ്രവചിച്ച ‘എക്‌സ്-ഡേറ്റ്’ പ്രാബല്യത്തില്‍ വരികയും യുഎസ് കട പരിധി ഉയര്‍ത്താതിരിക്കുകയും ചെയ്താല്‍ ജോ ബൈഡന്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടത്തിന് ചെലവുകള്‍ വഹിക്കാന്‍ കഴിയാതെ വരും.

31.4 ട്രില്യണ്‍ ഡോളര്‍ കടപരിധി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസും റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ടിരുന്നു. ജൂണ്‍ 1 നകം ഇത് സംബന്ധിച്ച് കരാറിലെത്താമെന്ന് യുഎസ് സര്‍ക്കാര്‍ കരുതുന്നത്. അല്ലാത്തപക്ഷം കടം തിരിച്ചടിക്കുന്നതില്‍ എക്കാലത്തേയും വലിയ വീഴ്ചകള്‍ സംഭവിക്കും.

”ഡെബ്റ്റ് സീലിംഗ് ചര്‍ച്ച ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. അതിനിയും തുടര്‍ന്നാല്‍ ഹ്രസ്വകാല പണലഭ്യത കുറയും. അതോടെ യീല്‍ഡ് വീണ്ടും വര്‍ദ്ധിക്കും,”വീക്കെന്‍ഡ് ഇന്‍വെസ്റ്റിംഗിലെ അലോക് ജെയിന്‍ പറഞ്ഞു.

കട പരിധി എന്നത് യുഎസ് ട്രഷറിക്ക് വഹിക്കാന്‍ കഴിയുന്ന ദേശീയ കടഅളവിന്റെ പരിധിയാണ്. പണം കടമെടുത്ത്, നിലവിലുള്ള കടം വീട്ടാനുള്ള ഫെഡറല്‍ സര്‍ക്കാറിന്റെ ശേഷി ഇത് പരിമിതപ്പെടുത്തുന്നു. കടപരിധിയിലെത്തുമ്പോള്‍ ചെലവുകള്‍ക്കും ബാധ്യതകള്‍ക്കും ‘അസാധാരണ നടപടികള്‍’ അവലംബിക്കേണ്ടിവരും.

X
Top