
മുംബൈ: ഇന്ത്യന്‍ പൊതുമേഖല എണ്ണ ശുദ്ധീകരണ കമ്പനികള്‍ റഷ്യന്‍ എണ്ണയ്ക്ക് ചൈനീസ് യുവാനില്‍ പേയ്‌മെന്റുകള്‍ നടത്തുന്നു.ഇന്ത്യയുടെ ഇടപാടുകളിലെ തന്ത്രപ്രധാന മാറ്റമാണിത്്. നേരത്തെ യുഎസ് ഡോളര്‍, യുഎഇ ദിര്‍ഹം എന്നിവയെയാണ് ഇന്ത്യ ആശ്രയിച്ചിരുന്നത്.
എന്നാല്‍ പേയ്‌മെന്റ് യുവാനില്‍ വേണമെന്ന് എണ്ണ വ്യാപാരികള്‍ ശഠിച്ചു. റഷ്യന്‍ റൂബിളുകളിലേയ്ക്ക് നേരിട്ട് മാറ്റാമെന്നതും വേഗവും ചെലവുകുറഞ്ഞതുമായതുമാണ് കാരണം. ഡോളറിലും ദിര്‍ഹത്തിലും നടത്തുന്ന പെയ്‌മെന്റ് റൂബിളിലേയ്ക്ക് മാറ്റുന്നത് ചെലവും സങ്കീര്‍ണ്ണതയും വര്‍ദ്ധിപ്പിക്കുന്നു.
രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) സമീപ ആഴ്ചകളില്‍, കോറല്‍ എനര്‍ജി, ദുബായ് ആസ്ഥാനമായുള്ള എവറസ്റ്റ് എനര്‍ജി തുടങ്ങിയ വ്യാപാര സ്ഥാപനങ്ങള്‍ക്ക് യുവാനില്‍ പെയ്‌മെന്റ് നല്‍കി. അതേസമയം ഇടപാടുകളുടെ യഥാര്‍ത്ഥ മൂല്യം വെളിവായിട്ടില്ല.
എന്നാല്‍ ഓരോ കാര്‍ഗോയിലും സാധാരണയായി ദശലക്ഷക്കണക്കിന് ബാരല്‍ എണ്ണ ഉള്‍പ്പെടുന്നു. അതുകൊണ്ടുതന്നെ ഇത് കോടിക്കണക്കിന് രൂപ വരും. 2023 മധ്യംവരെ ഇന്ത്യന്‍ റിഫൈനര്‍മാര്‍ സമാന നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ബീജിംഗുമായുള്ള നയതന്ത്രബന്ധങ്ങള്‍ വഷളായതിനെത്തുടര്‍ന്ന് പെയ്‌മെന്റുകള്‍ നിര്‍ത്തിവയ്ക്കപ്പെട്ടു. എന്നാല്‍ ഷാങ്ഗായി ഉച്ചകോടിയ്ക്ക് ശേഷം ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുകയും ഇന്ത്യയ്ക്ക് യുവാന്‍ സ്വീകാര്യമാകുകയുമായിരുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, നയാര എനര്‍ജി തുടങ്ങിയ ഇന്ത്യന്‍ സ്വകാര്യ റിഫൈനറികളും യുവാന്‍ ഉപയോഗിക്കുന്നുണ്ട്. യുവാനിലേക്ക് മാറിയെങ്കിലും, റഷ്യന്‍ എണ്ണയുടെ വില ഇപ്പോഴും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡോളറിലാണ്. യൂറോപ്യന്‍ യൂണിയന്റെ വില പരിധി സംവിധാനം പാലിക്കുന്നതിനാലാണിത്. ഇത് ഒരു നിശ്ചിത പരിധിയ്ക്ക് മുകളില്‍ റഷ്യന്‍ എണ്ണവില്‍പ്പന നിയന്ത്രിക്കുന്നു.
വ്യാപാരികള്‍ കാര്‍ഗോയുടെ ഡോളര്‍ മൂല്യം കണക്കാക്കുകയും തുല്യമായ യുവാന്‍ ഇന്ത്യന്‍ റിഫൈനറിമാരില്‍ നിന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.
2022ല്‍ ഉക്രെയ്ന്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം, ഇന്ത്യ റഷ്യയുടെ കടല്‍മാര്‍ഗമുള്ള അസംസ്‌കൃത എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവാണ്. 2025 സെപ്റ്റംബറില്‍ മാത്രം, രാജ്യം പ്രതിദിനം ഏകദേശം 1.7 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്തു. ഇത് മൊത്തം ക്രൂഡ് ഇറക്കുമതിയുടെ ഏകദേശം 40 ശതമാനമാണ്. റഷ്യന്‍ എണ്ണയെ ആശ്രയിക്കുന്നത് ഇന്ത്യന്‍ റിഫൈനര്‍മാര്‍ക്കും അന്താരാഷ്ട്ര വ്യാപാരികള്‍ക്കും പേയ്മെന്റ് ക്രമീകരണങ്ങളെ ഒരു നിര്‍ണായക പ്രശ്‌നമാക്കി മാറ്റി.
യുവാന്റെ പ്രചാരം ഡീഡോളറൈസേഷന്‍ പ്രവണതയ്ക്ക് ആക്കം കൂട്ടുന്നു. പാശ്ചാത്യ ഉപരോധങ്ങള്‍ നേരിടുന്ന റഷ്യപോലുള്ള രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ മറികടക്കുന്നതിനും വ്യാപാര പ്രവാഹങ്ങള്‍ നിലനിര്‍ത്തുന്നതിനും യുവാന്‍പോലുള്ള ഇതര കറന്‍സികളിലേയ്ക്ക് മാറുകയാണ്. ഈ സങ്കീര്‍ണ്ണ ജിയോപൊളിറ്റികള്‍ വ്യവസ്ഥയില്‍ മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ ഇന്ത്യ നിര്‍ബന്ധിതമായി. ഊര്‍ജ്ജപരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്.