ഡോളറിനെതിരെ നിലമെച്ചപ്പെടുത്തി രൂപഇന്ത്യയ്‌ക്കെതിരായ യുഎസിന്റെ പിഴ ചുമത്തല്‍,വളര്‍ച്ചയെ ബാധിക്കില്ലെന്ന് വിദഗ്ധര്‍കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്‍റെ നിർമാണം സെപ്റ്റംബറിൽഇന്ത്യയ്ക്കുമേലുള്ള ട്രമ്പിന്റെ 25 ശതമാനം താരിഫ് സമ്മര്‍ദ്ദ തന്ത്രമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ഇറാനുമായി ഇടപാട്; ആറ് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധം

വിപണി ഉയരങ്ങളിലേക്ക്‌ കുതിക്കുമെന്ന പ്രതീക്ഷയില്‍ ട്രേഡര്‍മാര്‍

മുംബൈ: ഡിസംബറില്‍ ഓഹരി വിപണി പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്ന പ്രതീക്ഷയില്‍ ട്രേഡര്‍മാര്‍ വ്യാപാര തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു. നിഫ്‌റ്റി മുന്നേറുമെന്ന പ്രതീക്ഷയില്‍ ട്രേഡര്‍മാര്‍ ഡിസംബറിലേക്ക്‌ ഏറിയ പങ്ക്‌ വ്യാപാര കരാറുകളും പുതുക്കുകയാണ്‌ ചെയ്‌തത്‌.

പലിശനിരക്കുകള്‍ ഇനി കൂട്ടുന്നത്‌ പതുക്കെ മാത്രമായിരിക്കുമെന്ന സൂചന യുഎസ്‌ ഫെഡറല്‍ റിസര്‍വിന്റെ മിനുട്ട്‌സില്‍ നിന്ന്‌ ലഭിച്ചതാണ്‌ ഓഹരി വിപണി മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷക്ക്‌ ശക്തിയേകിയിരിക്കുന്നത്‌. ഇന്നലെ സെന്‍സെക്‌സ്‌ ചരിത്രത്തിലാദ്യമായാണ്‌ 62,000 പോയിന്റിന്‌ മുകളില്‍ ക്ലോസ്‌ ചെയ്‌തത്‌.

ഡിസംബറില്‍ പൊതുവെ ഓഹരി വിപണി മുന്നേറ്റം നടത്താറുള്ളതായാണ്‌ അനുഭവം. കഴിഞ്ഞ 23 വര്‍ഷത്തിനിടെ 17 തവണയും ഡിസംബറില്‍ നിഫ്‌റ്റി ഉയരുകയാണ്‌ ചെയ്‌തത്‌. ഓഹരി സൂചിക ഡിസംബറില്‍ ശരാശരി 2.6 ശതമാനം നേട്ടം നല്‍കിയതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

നിഫ്‌റ്റി ഹ്രസ്വകാലാടിസ്ഥാനത്തില്‍ 19,000 പോയിന്റിലേക്ക്‌ ഉയരുമെന്നാണ്‌ പ്രമുഖ ആഭ്യന്തര ബ്രോക്കറേജ്‌ ആയ മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ പ്രവചിക്കുന്നത്‌.

റിവേഴ്‌സ്‌ ഹെഡ്‌ ആന്റ്‌ ഷോള്‍ട്ടര്‍ പാറ്റേണ്‍ പ്രകാരം നിഫ്‌റ്റി പുതിയ ഉയരങ്ങളിലേക്ക്‌ കുതിക്കാനുള്ള സാധ്യതയാണ്‌ തെളിഞ്ഞിരിക്കുന്നത്‌.

81 ശതമാനം നിഫ്‌റ്റി ഫ്യൂച്ചേഴ്‌സ്‌ കരാറുകളും ഡിസംബറില്‍ റോള്‍ ഓവര്‍ ചെയ്യപ്പെട്ടു. കഴിഞ്ഞ മൂന്ന്‌ മാസത്തെ ശരാശരി റോള്‍ ഓവര്‍ 78 ശതമാനമാണ്‌. ബാങ്ക്‌ നിഫ്‌റ്റി കരാറുകള്‍ 88 ശതമാനമാണ്‌ പുതുക്കപ്പെട്ടത്‌. മൂന്ന്‌ മാസത്തെ ശരാശരി 80 ശതമാനമാണ്‌.

ഓഹരി വിപണിയിലെ ചാഞ്ചാട്ടം കുറഞ്ഞതും ഷോര്‍ട്ട്‌ പൊസിഷനുകള്‍ അവസാനിപ്പിക്കാന്‍ വിപണി ഇടിയുമെന്ന നിഗമനത്തോടെ വ്യാപാരം ചെയ്‌താന്‍ നിര്‍ബന്ധിതമായതും സൂചികയിലെ കുതിപ്പിന്‌ വഴിയൊരുക്കി.

X
Top