ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

ഇന്നത്തെ വിപണി സാധ്യതകള്‍

മുംബൈ: മുഹറം അവധിക്ക് ശേഷം ബുധനാഴ്ച വ്യാപാരം പുന:രാരംഭിക്കുമ്പോള്‍ ശുഭാപ്തി വിശ്വാസമാണ് അനലിസ്റ്റുകള്‍ക്കുള്ളത്. പ്രതിദിന ചാര്‍ട്ടില്‍ രൂപപ്പെട്ട ബുള്ളിഷ് കാന്‍ഡില്‍ റാലി തുടരുമെന്നതിന്റെ സൂചനയാണ്. സൂചിക 17500 ലെ റെസിസ്റ്റന്‍സ് ഭേദിച്ചു കഴിഞ്ഞു, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു.

നാല് മാസത്തെ ഉയര്‍ന്ന നിലയില്‍ ക്ലോസ് ചെയ്യാന്‍ തിങ്കളാഴ്ച ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്കുകള്‍ക്കായിരുന്നു. ഏപ്രില്‍ 12ന് ശേഷം തിങ്കളാഴ്ചയാണ് നിഫ്റ്റി50 ആദ്യമായി 17,500 മുകളിലെത്തിയത്.

സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ്
കോടക് സെക്യൂരിറ്റീസിലെ ഇക്വിറ്റി റിസര്‍ച്ച് ഹെഡ് ശ്രീകാന്ത് ചൗഹാന്റെ അഭിപ്രായത്തില്‍ 17325-17300 സപ്പോര്‍ട്ട് ലെവലാകും. അതേസമയം 17400 ന് മുകളില്‍ ട്രേഡ് ചെയ്യുന്ന നിഫ്റ്റി 17650-17700 ല്‍ പ്രതിരോധം തീര്‍ക്കും. നിഫ്റ്റി50യും ബാങ്ക് നിഫ്റ്റിയും 5,10,20,50,100,200 ദിന സിംപിള്‍ ആവറേജുകള്‍ക്ക് മുകളിലാണ്. അതുകൊണ്ടുതന്നെ ബുള്ളിഷ് സിഗ്നലാണ് അവ നല്‍കുന്നത്.

എസ്ജിഎക്‌സ് നിഫ്റ്റി
എസ്ജിഎക്‌സ് നിഫ്റ്റിയിലെ ട്രെന്‍ഡ് പ്രകാരം നെഗറ്റീവ് ഓപ്പണിംഗാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിഫ്റ്റി ഫ്യൂച്ചറുകള്‍ സിംഗപ്പൂര്‍ എക്‌സ്‌ചേഞ്ചില്‍ 17,510 ലെവലിലാണുള്ളത്.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഇന്ത്യകെം
ഹിന്ദുസ്ഥാന്‍ കോപ്പര്‍
ടെക് മഹീന്ദ്ര
കോള്‍ഇന്ത്യ
എന്‍ടിപിസി

X
Top