ഡിസംബര്‍ വരെ 21,253 കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്രാനുമതിതൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമതെന്ന് കേന്ദ്ര റിപ്പോർട്ട്ഇന്ത്യ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന നാലാമത്തെ ഉത്പന്നമായി സ്മാർട്ട് ഫോൺകേന്ദ്ര സര്‍ക്കാരിന് ആര്‍ബിഐയുടെ ലാഭവീതം 2.11 ലക്ഷം കോടിഎണ്ണവിലയിൽ ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് പാതിയാക്കി കുറച്ച് റഷ്യ

17865 ന് മുകളില്‍ ബുള്ളിഷ് ട്രെന്‍ഡെന്ന് വിലയിരുത്തല്‍

മുംബൈ: കഴിഞ്ഞ ആഴ്ചയിലെ ഒരു ശതമാനത്തിലധികം നഷ്ടത്തിന് ശേഷം ഏപ്രില്‍ 24 ന് വിപണി ഉയര്‍ന്നു. നിഫ്റ്റി 50 17,700 ലെവലിന് മുകളില്‍ തിരിച്ചെത്തി. ബിഎസ്ഇ സെന്‍സെക്‌സ് 60,000 പോയിന്റ് ഉയര്‍ന്ന് 60,056 ലും നിഫ്റ്റി 119 പോയിന്റ് ഉയര്‍ന്ന് 17,743 ലുമാണ് ക്ലോസ് ചെയ്തത്.

“ദൈനംദിന ചാര്‍ട്ടില്‍, താഴെ ദീര്‍ഘ സ്റ്റിക്കോട് കൂടിയ ഒരു ചെറിയ പോസിറ്റീവ് കാന്‍ഡില്‍ രൂപപ്പെട്ടു.ഈ പാറ്റേണ്‍, സാങ്കേതികമായി 17,650 ലെവലില്‍ നിന്നും അപ്‌സൈഡ് ബ്രേക്ക്ഔട്ടിനെ സൂചിപ്പിക്കുന്നു, “എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി നിരീക്ഷിച്ചു.

അതേസമയം ബെയറിഷ് എന്‍ഗള്‍ഫിംഗ് പാറ്റേണ്‍ അതേപടി തുടരുന്നു. 17865 ന് മുകളിലെ നിര്‍ണ്ണായക നീക്കം ബെയറിഷ് പാറ്റേണിനെ നിരാകരിച്ചേക്കാം.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,649- 17,616 – 17,561.
റെസിസ്റ്റന്‍സ്: 17,758 – 17,791 -17,845.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 42,370- 42,265 -42,095.
റെസിസ്റ്റന്‍സ്: 42,710-42,815 -42,985.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
മാരിക്കോ
ഡാബര്‍
ടോറന്റ് ഫാര്‍മ
ഇന്‍ഫോസിസ്
ഭാരതി എയര്‍ടെല്‍
മാരുതി
പവര്‍ഗ്രിഡ്
ടിസിഎസ്
സിപ്ല

പ്രധാന ബള്‍ക്ക് ഡീലുകള്‍
ആദിത്യ ബിര്‍ള കാപിറ്റല്‍: എസ്സല്‍ മൈനിംഗ് ആന്റ് ഇന്‍ഡസ്ട്രീസ് 27500000 ഓഹരികള്‍ 157.5 രൂപ നിരക്കില്‍ വാങ്ങി. ഐജിഎച്ച് ഹോള്‍ഡിംഗ്‌സാണ് വില്‍പനക്കാര്‍.

ജിസ്‌കോള്‍ അലോയ് : തീര്‍ത്ഥ് സമീര്‍ഭായ് പട്ടേല്‍ 2027922 ഓഹരികള്‍ 2.75 രൂപ നിരക്കില്‍ വില്‍പന നടത്തി.

എംകോണ്‍ രസായന്‍ ഇന്ത്യ; യൂറോപ്ലസ് വണ്‍ റിയാലിറ്റി 36000 ഓഹരികള്‍ 78.35 രൂപ നിരക്കില്‍ വില്‍പന നടത്തി.

വര്‍ദ്ധമാന്‍ പോളിടെക്‌സ്: ട്രാന്‍സ് ഗലാറ്റിക് ട്രേഡിംഗ് 145991 ഓഹരികള്‍ 43.2 രൂപ നിരക്കില്‍ വില്‍പന നടത്തി.

X
Top