
മുംബൈ: ഓഗസ്റ്റ് 26 ന് നടന്ന ബ്ലോക്ക് ഡീലില്‍ ആഗോള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ടിപിജിയുടെ അനുബന്ധ സ്ഥാപനം ടിപിജി ഏഷ്യ സായ് ലൈഫ് സയന്‍സസിലെ തങ്ങളുടെ 14.72 ശതമാനം ഓഹരികള്‍ വിറ്റ് പുറത്തുകടന്നു. 2675.6 കോടി രൂപയുടേതാണ് ഇടപാട്.
ടിപിജി 1,02,35,611 ഓഹരികളുടെ മൂന്ന് സെറ്റ് 871.86 രൂപ,871.8 രൂപ, 871.01 രൂപ നിരക്കുകളില്‍ വിറ്റഴിക്കുകയായിരുന്നു. ഇത് വഴി ആഗോള നിക്ഷേപ സ്ഥാപനത്തിന് 2285 കോടി രൂപയുടെ നേട്ടമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഐപിഒയ്ക്ക് മുന്‍പ് സായ് ലൈഫില്‍ 7.47 കോടി ഓഹരികള്‍ അഥവാ 38.83 ശതമാനം പങ്കാളിത്തമാണ് ടിപിജിയ്ക്കുണ്ടായിരുന്നത്. 861.1 രൂപയിലാണ് ഓഹരി ലിസ്റ്റ് ചെയ്യപ്പെട്ടത്.
മറ്റൊരു ഇടപാടില്‍ ഓതം ഇന്‍വെസ്റ്റ്‌മെന്റ്‌സ് വെരാന്ത ലേര്‍ണിംഗിന്റെ 6.2 ശതമാനം ഓഹരികള്‍ വാങ്ങി. 230.01 രൂപ നിരക്കില്‍ 133.45 കോടി രൂപയുടേതായിരുന്നു ഇടപാട്. കമ്പനി പ്രമോട്ടര്‍മാരായ ഗണേഷ്, സുരേഷ്, അഗോരാം എന്നിവര്‍ അവരുടെ 7.05 ശതമാനം പങ്കാളിത്തം ഓഫ് ലോഡ് ചെയ്തു.