തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

5.3 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താൻ ടൊയോട്ട

മുംബൈ: ജപ്പാനിലും അമേരിക്കയിലുമായി 730 ബില്യൺ യെൻ (5.27 ബില്യൺ ഡോളർ) വരെ നിക്ഷേപിക്കാൻ പദ്ധതിയിട്ട് ജാപ്പനീസ് വാഹന നിർമ്മാതാവായ ടൊയോട്ട മോട്ടോർ കോർപ്പറേഷൻ. ഇലക്ട്രിക് വാഹനങ്ങൾക്കായി ഓട്ടോമോട്ടീവ് ബാറ്ററികൾ വിതരണം ചെയ്യുന്നതിനായിയാണ് കമ്പനി നിക്ഷേപം നടത്തുന്നത്.

2024 നും 2026 നും ഇടയിൽ ബാറ്ററി ഉൽപ്പാദനം ആരംഭിക്കാൻ ടൊയോട്ട ലക്ഷ്യമിടുന്നു. ഇരു രാജ്യങ്ങളിലെയും ബാറ്ററി ഉൽപ്പാദന ശേഷി 40 GWh വരെ വർധിപ്പിക്കാൻ വേണ്ടിയാണ് കമ്പനി നിക്ഷേപം ആസൂത്രണം ചെയ്തിരിക്കുന്നത്. ടൊയോട്ട പ്ലാന്റുകളിലും പാനസോണികുമായുള്ള സംയുക്ത സംരംഭമായ പ്രൈം പ്ലാനറ്റ് എനർജി & സൊല്യൂഷൻസ് കമ്പനിയിലും ഇത് ഏകദേശം 400 ബില്യൺ യെൻ നിക്ഷേപിക്കും.

കൂടാതെ, നോർത്ത് കരോലിനയിലെ കമ്പനിയുടെ ബാറ്ററി നിർമ്മാണ കേന്ദ്രത്തിനായി ഏകദേശം 2.5 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താനും ടൊയോട്ട പദ്ധതിയിടുന്നു. വാഹന നിർമ്മാതാവ് ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് നടത്തിയ നിക്ഷേപങ്ങൾക്ക് പുറമെയാണ് നിലവിലെ നിക്ഷേപം.

X
Top