
മുംബൈ: വരുൺ മേത്തയെ കമ്പനിയുടെ ഡയറക്ടറായി നിയമിച്ച് ടോറന്റ് പവർ. വരുൺ യുകെയിലെ വാർവിക്ക് സർവകലാശാലയിൽ നിന്ന് മാനേജ്‌മെന്റിൽ ബിഎസ്‌സിയും (ബഹുമതികളോടെ) ഫ്രാൻസിലെ ഇൻസ്ഡ്-ൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്.
ടോറന്റ് പവറുമായുള്ള അദ്ദേഹത്തിന്റെ പ്രവർത്തന കാലയളവിൽ, കമ്പനിയുടെ വിവിധ ബിസിനസ്സ് വിഭാഗങ്ങളായ റിന്യൂവബിൾസ്, തെർമൽ ജനറേഷൻ, ഡിസ്ട്രിബ്യൂഷൻ എന്നിവയിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. റിന്യൂവബിൾസ് ബിസിനസിലാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്, അവിടെ പുനരുപയോഗ ഊർജ്ജ മേഖലയിൽ ഗ്രൂപ്പിന്റെ എൻട്രി സ്ട്രാറ്റജി രൂപീകരിക്കുന്നതിലും പുനരുപയോഗ ഊർജ പദ്ധതികളുടെ പ്രാരംഭ സെറ്റ് സ്ഥാപിക്കുന്നതിലും അദ്ദേഹം ഒരു പ്രധാന സംഭാവന നൽകി.
പിന്നീട് അദ്ദേഹം തെർമൽ ജനറേഷൻ ബിസിനസിലേക്ക് മാറിയപ്പോൾ, അന്താരാഷ്ട്ര വിപണിയിൽ നിന്ന് നേരിട്ട് എൽഎൻജി ഇറക്കുമതി ചെയ്യുന്നതിനുള്ള തന്ത്രപരമായ സംരംഭത്തിന് അദ്ദേഹം നേതൃത്വം നൽകി, ഇത് വിജയകരമായി ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ പവർ കമ്പനിയായി ടോറന്റ് പവറിനെ അദ്ദേഹം മാറ്റി. വരുമാനം വർധിപ്പിക്കുന്നതിനും ചെലവ് ലാഭിക്കുന്നതിനും ഈ സംരംഭം കമ്പനിക്ക് കാര്യമായ നേട്ടം നൽകി.
നിലവിൽ അദ്ദേഹം ടോറന്റ് പവറിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും വിതരണ ലൈസൻസ് ട്രാൻസ്മിഷൻ, കേബിൾസ് ബിസിനസിന്റെ തലവനുമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ടോറന്റിന്റെ വിതരണ ബിസിനസ്സ് വിപണയിൽ അതിന്റെ ലീഡ് വർദ്ധിപ്പിക്കുകയും ഒരു ബെഞ്ച്മാർക്ക് യൂട്ടിലിറ്റി എന്ന നിലയിൽ അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്തു.
ദിയു, ദാമൻ, ദാദ്ര, നാഗർ ഹവേലി, ധോലേര, മണ്ഡൽ ബെച്‌രാജി എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതും എടി ആൻഡ് സി നഷ്ടം കുറച്ചതും അദ്ദേഹത്തിന്റെ ചില പ്രധാന സംഭാവനകളാണ്.