ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

റിലയൻസ് നിപ്പോണിനായി ടോറന്റ് ഗ്രൂപ്പ് ബിഡ് സമർപ്പിച്ചേക്കും

മുംബൈ: റിലയൻസ് ക്യാപിറ്റലും (ആർ‌സി‌പി) ജപ്പാനിലെ നിപ്പോൺ ലൈഫ് ഇൻഷുറൻസും തമ്മിലുള്ള സംയുക്ത സംരംഭമായ റിലയൻസ് നിപ്പോൺ ലൈഫ് ഇൻഷുറൻസിനായി ടോറന്റ് ഗ്രൂപ്പ് ബിഡ് സമർപ്പിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്.

ടോറന്റ് ഗ്രൂപ്പ് ബിഡ് സമർപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. റിലയൻസ് കാപ്പിറ്റലിന്റെ പാപ്പരത്ത പ്രക്രിയയിൽ റിലയൻസ് നിപ്പോൺ ലൈഫിന് ഇതുവരെ ബിഡുകളൊന്നും ലഭിച്ചിട്ടില്ല.

ബിഡ് വിജയിച്ചാൽ ഫാർമസ്യൂട്ടിക്കൽസ്, പവർ, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ എന്നിവയിൽ സാന്നിധ്യമുള്ള ഗുജറാത്ത് ആസ്ഥാനമായുള്ള ടോറന്റ് ഗ്രൂപ്പിന്റെ സാമ്പത്തിക സേവന ബിസിനസ്സിലേക്കുള്ള മുന്നേറ്റത്തെ ഇത് അടയാളപ്പെടുത്തും. റിലയൻസ് നിപ്പോൺ ലൈഫ് ഇൻഷുറൻസിന്റെ നിലവിലെ മൂല്യനിർണ്ണയം അനുസരിച്ച് ബിഡ് 2,500-3,000 കോടി രൂപയ്ക്ക് ഇടയിലായിരിക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

റിലയൻസ് നിപ്പോണിൽ റിലയൻസ് കാപ്പിറ്റലിന് 51 ശതമാനം ഓഹരിയുണ്ട്. ശേഷിക്കുന്ന ഓഹരി നിപ്പോൺ ലൈഫിന്റെ കൈവശമാണ്. സ്വകാര്യ മേഖലയിലെ ഇൻഷുറൻസ് കമ്പനി 2022 സാമ്പത്തിക വർഷത്തിൽ മൊത്തം 5,037 കോടി രൂപയുടെ പ്രീമിയം രേഖപ്പെടുത്തിയിരുന്നു. ആർ‌സി‌പിയുടെ ആസ്തികൾക്കായി ബിഡുകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2022 സെപ്റ്റംബർ 29 ആണ്.

X
Top