തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ആദ്യ എട്ട് കമ്പനികളുടെ മൂല്യവര്‍ധനവ് 1.91 ലക്ഷം കോടി രൂപ

മുംബൈ: ഇന്ത്യന്‍ ഓഹരിവിപണിയിലെ ആദ്യ പത്ത് കമ്പനികളില്‍ എട്ടെണ്ണവും കഴിഞ്ഞയാഴ്ച മൂല്യം വര്‍ധിപ്പിച്ചു. വിപണികള്‍ നേട്ടത്തിലായതോടെയാണ് ഇത്. കമ്പനികളുടെ മൊത്തം മൂല്യവര്‍ധനവ് 1,91,622.95 കോടി രൂപയാണ്.

ബജാജ് ഫിനാന്‍സിന്റെ വിപണിമൂല്യം (എംക്യാപ്) 57,673.19 കോടി രൂപ വര്‍ധിച്ച് 4,36,447.88 കോടി രൂപയാപ്പോള്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെത് (ടിസിഎസ്) 47,494.49 കോടി രൂപ ഉയര്‍ന്ന് 12,07,779.68 കോടി രൂപയിലെത്തി. എച്ച്ഡിഎഫ്‌സി ബാങ്ക് – 7,97,251.18 കോടി രൂപ(23,481.09 കോടി രൂപ വര്‍ധനവ്),ഇന്‍ഫോസിസ്-6,52,012.91 കോടി രൂപ (18,219 കോടി രൂപ വര്‍ധനവ്), എച്ച്ഡിഎഫ്‌സി- 4,31,679.65 കോടി രൂപ (14,978.42 കോടി രൂപ വര്‍ധനവ്), സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- 4,71,397.99 കോടി രൂപ (12,940.69 കോടി രൂപ വര്‍ധനവ്), ഐസിഐസിഐ ബാങ്ക്- 5,69,400.43 കോടി രൂപ(12,873.62 കോടി രൂപ വര്‍ധനവ്), റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്- 16,97,208.18 കോടി രൂപ (3,962.45 കോടി രൂപ വര്‍ധനവ്) എന്നിവയാണ് എംക്യാപ്പ് വര്‍ധിപ്പിച്ച മറ്റ് കമ്പനികള്‍.

അതേസമയം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) മൂല്യം 7,020.75 കോടി രൂപ കുറഞ്ഞ് 4,28,739.97 കോടി രൂപയും ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെത് 810.61 കോടി രൂപ കുറഞ്ഞ് 6,19,551.97 കോടി രൂപയുമായി മാറി. ആദ്യ 10 സ്ഥാപനങ്ങളുടെ റാങ്കിംഗില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ആദ്യസ്ഥാനത്ത്. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി, എല്‍ഐസി എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

X
Top