റഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ പുതിയ കരാറുകൾ നിർത്തിവെച്ച് ഇന്ത്യൻ റിഫൈനറികൾകണ്ടൽ കാടുകൾക്കൊപ്പം വളരാൻ സമ്പദ്‌വ്യവസ്ഥ; വരുമാനമൊരുക്കാൻ പുതിയ പദ്ധതിവിദ്യാഭ്യാസ ടൂറിസവുമായി മുസിരിസ്; അന്താരാഷ്ട്ര സര്‍വകലാശാലകളുമായും സാംസ്‌കാരിക സ്ഥാപനങ്ങളുമായും കൈകോർക്കുംഇന്ത്യയുടെ വ്യാവസായിക വളര്‍ച്ച സെപ്റ്റംബറില്‍ 4 ശതമാനമായി കുറഞ്ഞുഇന്ത്യയ്ക്ക് എല്‍എന്‍ജി വാഗ്ദാനം ചെയ്ത് റഷ്യ

തിരിച്ചുകയറി ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ താഴ്ചയ്ക്ക് ശേഷം ക്രിപ്‌റ്റോകറന്‍സികള്‍ വെള്ളിയാഴ്ച തിരിച്ചുകയറി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 24 മണിക്കൂറില്‍ 2.15 ശതമാനം ഉയര്‍ന്ന് 1.02 ട്രില്ല്യണ്‍ ഡോളറിലെത്തി. ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 16.56 ശതമാനം ഇടിവ് നേരിട്ട് 85.82 ബില്ല്യണ്‍ ഡോളറാണ്.

ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് അളവ് 6.41 ബില്ല്യണ്‍ അഥവാ 7.47 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ അളവ് 91.18 ശതമാനം അഥവാ 78.25 ബില്യണുമാണ്. മറ്റ് കറന്‍സികളിന്മേലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.12 ശതമാനം താഴ്ന്ന് 38.46 ശതമാനമായി.

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ ആയ ബിറ്റ്‌കോയിന്‍ (ബിടിസി) 24 മണിക്കൂറില്‍ 2.31 ശതമാനം ഉയര്‍ന്നു. നിലവില്‍ 20,593.16 ഡോളറിലാണ് ബിടിസിയുള്ളത്. ഏഴ് ദിവസത്തെ ഉയര്‍ച്ച 1.81 ശതമാനം.

രണ്ടാമത്തെ വലിയ കോയിന്‍ എഥേരിയം 24 മണിക്കൂറില്‍ 4.00 ശതമാനം ഉയര്‍ന്ന് 1,591.26 ഡോളറിലാണുള്ളത്. ഒരാഴ്ചയില്‍ ഇടിഎച്ച് നേരിട്ടത് 5.63 ശതമാനം ഇടിവാണ്. ബിഎന്‍ബി-349.43 ഡോളര്‍ (7.19 ശതമാനം ഉയര്‍ച്ച), എക്‌സ് ആര്‍പി-0.4915 ഡോളര്‍ (7.86 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.4109 ഡോളര്‍ (5.33 ശതമാനം ഉയര്‍ച്ച), സൊലാന-4.78 ഡോളര്‍ (4.28 ശതമാനം ഉയര്‍ച്ച), ഡോഷ്‌കോയിന്‍-0.1214 ഡോളര്‍ (5.27 ശതമാനം ഉയര്‍ച്ച), പൊക്കോട്ട് -6.75 ഡോളര്‍ (6.18 ശതമാനം ഉയര്‍ച്ച), ഷിബാ ഇനു- 0.00001246 ഡോളര്‍ (4.31 ശതമാനം ഉയര്‍ച്ച), അവലാഞ്ച് -19.18 ഡോളര്‍ (5.15 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top