ഇന്ത്യയിൽ നിന്ന് ആദ്യമായി പെട്രോൾ ഇറക്കുമതി ചെയ്ത് റഷ്യമൊത്തവില പണപ്പെരുപ്പം താഴേക്ക്പെട്രോളിയം കരുതൽ ശേഖരം വികസിപ്പിക്കാൻ ഇന്ത്യ; മധ്യപ്രദേശിലും രാജസ്ഥാനിലും വന്‍ സംഭരണ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നുതമിഴ്‌നാട്ടിലേക്ക് നിക്ഷേപ ഒഴുക്ക്; വിജയ് സർക്കാർ അധികാരത്തിലേറി 100 ദിവസത്തിനുള്ളിൽ 1.02 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്ന് റിപ്പോർട്ട്വിദേശത്തെ ഉപരിപഠനം: ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്

ക്രിപ്‌റ്റോകറന്‍സി: വിപണി മൂല്യം 1 ട്രില്യണ്‍ ഡോളറിന് മുകളില്‍ തുടരുന്നു

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി ചൊവ്വാഴ്ചയും 1 ട്രില്യണ്‍ രൂപയ്ക്ക് മുകളില്‍ തുടര്‍ന്നു. 2022 നവംബറിന് ശേഷം രണ്ട് ദിവസം മുന്‍പാണ് ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം ഒരു ട്രില്യണ്‍ ഡോളറിലെത്തുന്നത്. 2022 അവസാന മാസങ്ങളില്‍ കനത്ത തകര്‍ച്ചയാണ് ക്രിപ്‌റ്റോകറന്‍സികള്‍ക്ക് നേരിടേണ്ടി വന്നത്.

എന്നാല്‍ 2023 പിറന്നതിന് ശേഷം കോയിനുകള്‍ തിരിച്ചുകയറി. ക്രിപ്‌റ്റോകറന്‍സി വിപണി ഇതെഴുതുമ്പോള്‍ 0.24 ശതമാനം ഉയര്‍ന്ന് 1.05 ട്രില്യണ്‍ ഡോളറിലാണുള്ളത്. ക്രിപ്‌റ്റോകറന്‍സി വിപണി 5.20 ശതമാനം ഉയര്‍ന്ന് 56.47 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 8.72 ശതമാനം അഥവാ 4.93 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 89.69 ശതമാനം അഥവാ 49.11 ബില്യണ്‍ ഡോളറുമാണ്.

ബിറ്റ്‌കോയിന്‍ മേധാവിത്തം 0.03 ശതമാനമുയര്‍ന്ന് 42.04 ശതമാനത്തിലെത്തി. ബിറ്റ്‌കോയിന്‍ -22,981.83 ഡോളര്‍ (0.44 ശതമാനം ഉയര്‍ച്ച), എഥേരിയം-1628.80 ഡോളര്‍ (0.37 ശതമാനം താഴ്ച), ബിഎന്‍ബി-314.19 ഡോളര്‍ (2.85 ശതമാനം ഉയര്‍ച്ച),എക്‌സ്ആര്‍പി-0.4229 ഡോളര്‍ (0.87 ശതമാനം താഴ്ച), കാര്‍ഡാനോ-0.3768 ഡോളര്‍ (0.13 ശതമാനം താഴ്ച), ഡോഷ്‌കോയിന്‍-0.0888 ഡോളര്‍ (0.60 ശതമാനം താഴ്ച), സൊലാന-24.51 ഡോളര്‍ (0.02 ശതമാനം ഉയര്‍ച്ച), പൊക്കോട്ട്-6.50 ഡോളര്‍ (1.65 ശതമാനം ഉയര്‍ച്ച), അവലാഞ്ച്-18.22 ഡോളര്‍ (2.23 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top