കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം80 ശതമാനവും ചെലവാകുന്നത് ശമ്പളത്തിനും പെൻഷനും പലിശക്കും; വിരമിക്കൽ പ്രായം കേന്ദ്ര മാതൃകയിൽ ഉയർത്തണമെന്നും ധവളപത്രംധവള പത്രത്തിന്റെ ഉള്ളടക്കം പുറത്ത്; സംസ്ഥാനത്തിന്‍റെ കടബാധ്യത 5.07 ലക്ഷം കോടി രൂപ, ട്രഷറി പ്രതിസന്ധി രൂക്ഷംഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ കല്ലുകടി

മാറ്റമില്ലാതെ ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ബുധനാഴ്ച മികച്ച നേട്ടമുണ്ടാക്കിയ ക്രിപ്‌റ്റോവിപണി 24 മണിക്കൂറില്‍ തത്സ്ഥിതി തുടര്‍ന്നു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 0.30 ശതമാനം മാത്രം ഉയര്‍ന്ന് 831.40 ബില്യണ്‍ ഡോളറിലാണുള്ളത്. ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 11.87 ശതമാനം താഴ്ന്ന് 57.61 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 6.31 ശതമാനം അഥവാ 3.64 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ അളവ് 54.89 ബില്യണ്‍ അഥവാ 95.28 ശതമാനവുമാണ്.

മറ്റ് ക്രിപ്‌റ്റോകറന്‍സികളിലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.12 ശതമാനം താഴ്ന്ന് 38.29 ശതമാനമായി. ഏറ്റവും ജനകീയ കോയിനായ ബിറ്റ്‌കോയിന്‍ 0.06 ശതമാനം താഴ്ന്ന് 16565.80 ഡോളറിലാണുള്ളത്. നവംബര്‍ 1 ന് 20, 359 ഡോളറായിരുന്നു ബിടിസിയുടെ വില.

ഒരു വര്‍ഷത്തെ ഉയര്‍ന്ന വില 56,280 ഡോളറാണ്.രണ്ടാമത്തെ വലിയ കോയിനായ എഥേരിയം 24 മണിക്കൂറില്‍ 1.93 ശതമാനം താഴ്ന്ന് 1196.02 ഡോളറിലെത്തി. ഒരാഴ്ചയിലെ താഴ്ച 0.50 ശതമാനം.

ബിഎന്‍ബി-297.54 ഡോളര്‍ (0.04 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.3785 ഡോളര്‍ (0.47 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.3138 ഡോളര്‍ (0.62 ശതമാനം താഴ്ച), ഡോഷ് കോയിന്‍-0.08106 ഡോളര്‍ (0.83 ശതമാനം താഴ്ച), പൊക്കോട്ട്-5.38 ഡോളര്‍ (0.03 ശതമാനം താഴ്ച), സൊലാന-14.05 ഡോളര്‍ (5.61 ശതമാനം താഴ്ച), ഷിബാ ഇനു-0.00000897 ഡോളര്‍ (0.83 ശതമാനം താഴ്ച), അവലാഞ്ച്-12.91 ഡോളര്‍ (1.02 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് മറ്റ് കോയിനുകള്‍.

X
Top