കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ടോണി ജോണ്‍ അസറ്റ് ഹോംസ് സിഇഒ

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ അസറ്റ് ഹോംസ് ടോണി ജോണിനെ കമ്പനിയുടെ പുതിയ സിഇഒ ആയി നിയമിച്ചു.

വിപണിസാന്നിധ്യം വര്‍ധിപ്പിക്കാനും മികച്ച വളര്‍ച്ച കൈവരിക്കാനും കമ്പനി ലക്ഷ്യമിടുന്ന ഈ സന്ദര്‍ഭത്തിലെ സുപ്രധാന നീക്കമാണ് ടോണി ജോണിന്റെ നിയമനമെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. പറഞ്ഞു.

മൂന്നു ദശകത്തിനടുത്ത് അനുഭവസമ്പത്തുള്ള ടോണി ജോണ്‍ ഏറ്റവും ഒടുവില്‍ എന്‍ജിനീയറിംഗ് ഭീമനായ ഗോദ്‌റേജ് ആന്‍ഡ് ബോയ്‌സിന്റെ റീജിയണല്‍ ഹെഡ് (സൗത്ത് ഇന്ത്യ) ആയിരുന്നു.

104-ാമത്തെ പദ്ധതിക്ക് ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട്ട് തറക്കല്ലിട്ട അസറ്റ് ഹോംസ് വളര്‍ച്ചയുടെ നിര്‍ണായകഘട്ടത്തിലാണെന്നും ടോണി ജോണിന്റെ നേതൃപാടവവവും അനുഭവസമ്പത്തും ഈ സന്ദര്‍ഭത്തില്‍ കമ്പനിക്ക് ഏറെ മുതല്‍ക്കൂട്ടാകുമെന്നും സുനില്‍ കുമാര്‍ പ്രത്യാശിച്ചു.

X
Top